അനുബന്ധ വാര്‍ത്തകള്‍
- 2022ന് ശേഷം കൂട്ടപ്പിരിച്ചുവിടലുമായി ആമസോൺ: 30,000 പേർക്ക് ജോലി നഷ്ടപ്പെടും
- രാജസ്ഥാൻ തരുന്നത് പുളിങ്കുരുവാണോ?, ഗ്ലോബൽ സൂപ്പർ ലീഗിൽ ഒരോവറിൽ 5 സിക്സറുമായി ഷിമ്രോൺ ഹെറ്റ്മെയർ
- ആമസോണ്‍ വഴി ലാപ്ടോപ്പ് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ലഭിച്ചത് മാര്‍ബിള്‍, പരാതിയില്‍ കമ്പനിയുടെ മറുപടി ഇങ്ങനെ
- ഒടിടിയിലും റിലീസിന് കുറവില്ല, സൈജു കുറുപ്പ് ചിത്രം അഭിലാഷവും ഭാവനയുടെ ഹണ്ടും പുറത്തിറങ്ങി
- ക്ലൗഡ് ഫ്ലെയർ വീണ്ടും പണിമുടക്കി, വെബ് സേവനങ്ങൾ നിശ്ചലമാകുന്നത് രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ
തീപിടുത്ത സാധ്യത: ആമസോണിൽ വിറ്റ 2 ലക്ഷത്തിലധികം പവർ ബാങ്കുകൾ തിരികെവിളിച്ചു
വാഷിങ്ടണ്‍: ആമസോണ്‍ വഴി വിറ്റഴിച്ച 2 ലക്ഷത്തിലധികം പോര്‍ട്ടബിള്‍ ലിഥിയം- അയണ്‍ ബാറ്ററി പവര്‍ ബാങ്കുകള്‍ തീപിടിക്കാനും പൊള്ളലേല്‍ക്കാനുമുള്ള സാധ്യത കണക്കിലെടുത്ത് തിരിച്ചുവിളിച്ചു. കണ്‍സ്യൂമര്‍ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷനാണ് ഈ കാര്യം അറിയിച്ചത്.
INIU കമ്പനിയുടെ 10,000mah പോര്‍ട്ടബിള്‍ പവര്‍ ബാങ്കുകളാണ് തിരിച്ചുവിളിച്ചത്. (മോഡല്‍ B1 -B41). കറുപ്പ് അല്ലെങ്കില്‍ നീല നിറത്തിലുള്ള ഇതിന് മുന്‍വശത്ത് INIU ലോഗോയും എല്‍ഇഡി ലൈറ്റും ഉണ്ടാകും. 2021 ഓഗസ്റ്റിനും 2022 ഏപ്രിലിനും ഇടയിലാണ് ആമസോണ്‍ വഴി ഇവ വിറ്റഴിച്ചത്. ഈ പവര്‍ബാങ്കുകള്‍ അമിതമായി ചൂടാവുകയും ചെയ്തതായി പതിനഞ്ചോളം പരാതികള്‍ വന്ന സാഹചര്യത്തിലാണ് 000G21,000H21,000I21,000L21 എന്നീ സീരിയല്‍ നമ്പരുകളിലെ പവര്‍ ബാങ്കുകള്‍ തിരിച്ചുവിളിച്ചത്.