അനുബന്ധ വാര്‍ത്തകള്‍
- ലോകകപ്പ് ടീമിലെത്താൻ പന്ത് ധോണിയോട് മത്സരിക്കേണ്ടി വരും: മഞ്ജരേക്കർ
- ചെന്നൈ എക്സ്പ്രസ് യാത്ര തുടങ്ങിയിട്ട് ഏഴു വർഷം !
- ഇത്തവണ ഐപിഎൽ നേടാൻ സാധ്യതയുള്ളത് ചെന്നൈ: കാരണങ്ങൾ നിരത്തി ബ്രെറ്റ്ലി
- ധോണിയും ചെന്നൈയും ഇക്കുറി ഒരുങ്ങി തന്നെ, പണി തുടങ്ങി കഴിഞ്ഞു !
- ധോണിക്കെതിരെ ബീമർ എറിഞ്ഞത് മനപൂർവ്വം: വെളിപ്പെടുത്തലുമായി ഷൊയേബ് അക്തർ
2022ലും ധോണി ഐപിഎൽ കളിച്ചേക്കും, ആരാധകരെ ആവേശത്തിലാഴ്‌ത്തി ചെന്നൈ സൂപ്പർ കിംഗ്‌സ് സിഇഒ
ആരാധകരുടെ പ്രിയപ്പെട്ട തല ധോണി ഐപിഎൽ 2022 സീസൺ വരെ കളിച്ചേക്കാമെന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ് സിഇഒ കാശി വിശ്വനാഥൻ. ധോണിയുടെ ഐപിഎൽ തയ്യാറെടുപ്പിനെ പറ്റിയുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ധോണിയെ കുറിച്ച് ആശങ്കകൾ ഒന്നും തന്നെയില്ല.തന്‍റെ ചുമതലകളെക്കുറിച്ച് ധോണിക്ക് നന്നായി അറിയാം. സ്വന്തം കാര്യവും ടീമിനെയും ധോണി നോക്കിക്കോളുമെന്നും ടീം സിഇഒ പറഞ്ഞു. 2019ലെ ലോകകപ്പ് സെമിഫൈനൽ തോൽവിക്ക് ശേഷം ധോണി അന്താരാഷ്ട്ര മത്സരങ്ങൾ ഒന്നുംതന്നെ കളിച്ചിട്ടില്ല. ഇതിനെ തുടർന്ന് ധോണിയുടെ വിരമിക്കൽ സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരുന്നു. ധോണി ടീം ഇന്ത്യക്കായി അവസാന മത്സരം കളിച്ചുകഴിഞ്ഞെന്ന് കരുതുന്നതായി മുൻ ഇന്ത്യൻ പേസറായ ആശിഷ് നെഹ്‌റയും അടുത്തിടെ പ്രതികരിച്ചിരുന്നു.