ചെന്നൈ എക്സ്പ്രസ് യാത്ര തുടങ്ങിയിട്ട് ഏഴു വർഷം !

കെ ആർ അനൂപ്| Last Modified തിങ്കള്‍, 10 ഓഗസ്റ്റ് 2020 (23:37 IST)
ഷാരൂഖ് ഖാനും ദീപിക പദുകോണും
ചെന്നൈ എക്സ്പ്രസിൽ നമ്മുടെയെല്ലാം ഹൃദയത്തിലേക്ക് യാത്ര തുടങ്ങിയിട്ട് ഏഴ് വർഷം തികയുകയാണ്. തമിഴ് യുവതിയെ പ്രണയിച്ച ഉത്തരേന്ത്യൻ യുവാവായ ഷാരൂഖ് ഖാന്റെ കോമഡിയും ആക്ഷൻ സീനുകളുമെല്ലാം തീയേറ്ററുകളിൽ കൈയ്യടി വാങ്ങിയിരുന്നു. റിലീസ് ചെയ്ത് 7 വർഷത്തിനുശേഷവും ഇന്നും ചിത്രം കാണുവാൻ ആളുകളുണ്ട്. 'മറക്കാനാവുന്നില്ല' എന്നു പറഞ്ഞുകൊണ്ട് ദീപിക പദുക്കോൺ സിനിമയിലെ മനോഹരമായ നിമിഷങ്ങളുടെ ഫോട്ടോകൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.

മീനമ്മ എന്ന ദീപിക അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ഹാഷ് ടാഗ് ചെയ്തുകൊണ്ടാണ് ഷാറൂഖ് ഖാൻ സംവിധായകൻ രോഹിത് ഷെട്ടി എന്നിവരുമായുള്ള തൻറെ സന്തോഷകരമായ നിമിഷങ്ങൾ താരം ഷെയർ ചെയ്തിരിക്കുന്നത്.

ദീപിക നിർമ്മിക്കുന്ന ‘83’ എന്ന സിനിമ ഈ വർഷം അവസാനം പ്രദർശനത്തിനെത്തും. ചിത്രത്തിൽ രൺവീർ സിംഗ് ക്രിക്കറ്റ് താരം കപിൽ ദേവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :