1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Anderson about retirement rumours

അതിനെ പറ്റി ചിന്തിച്ചിട്ടില്ല: വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി ആൻഡേഴ്‌സൺ

ആൻഡേഴ്‌സൺ
വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി ഇംഗ്ലീഷ് സ്റ്റാർ പേസർ ജെയിംസ് ആൻഡേഴ്‌സൺ.  അവസാന മൂന്ന് ടെസ്റ്റ് മത്സരങളിൽ നിന്നും വെറും ആറ് വിക്കറ്റുകൾ മാത്രമാണ് ആൻഡേഴ്സണ് സ്വന്തമാക്കാനായത്. ഇതോടെയാണ് ആൻഡേഴ്‌സണീന്റെ വിരമിക്കലിനെ പറ്റി അഭ്യൂഹങ്ങൾ ശക്തമായത്.
 
വിരമിക്കലിനെ പറ്റി പുറത്തുവരുന്ന വാർത്തകൾ സത്യമല്ല. വ്യക്തിപരമായി ഏറെ വിഷമതകൾ നേരിടുന്ന ആഴ്‌ചയാണ് കഴിഞ്ഞ 10 വർഷത്തിനിടെ ആദ്യമായി താളം നഷ്ടമായത് വൈകാരികമായി തളർത്തി. എന്നാലും വിരമിക്കലിനെ പറ്റി ഇതുവരെ ചിന്തിച്ചിട്ടില്ല. കഠിനശ്രമത്തിലൂടെ അടുത്ത മത്സരത്തിലൂടെ തിരിച്ചെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ ആൻഡേ‌ഴ്സൺ പറഞ്ഞു.
അടുത്ത ലേഖനം
'ആ മത്സരത്തിൽ സച്ചിൻ തപ്പിത്തടഞ്ഞു, ഭാഗ്യം മാത്രമാണ് അദ്ദേഹത്തെ തുണച്ചത്'