അനുബന്ധ വാര്‍ത്തകള്‍
- ഇത്തവണ ഐപിഎൽ നേടാൻ സാധ്യതയുള്ളത് ചെന്നൈ: കാരണങ്ങൾ നിരത്തി ബ്രെറ്റ്‌ലി
- ബുമ്രയ്ക്ക് പരിക്കേൽക്കാൻ സാധ്യത കൂടുതൽ, മുന്നറിയിപ്പുമായി അക്തർ
- ധോണിയും ചെന്നൈയും ഇക്കുറി ഒരുങ്ങി തന്നെ, പണി തുടങ്ങി കഴിഞ്ഞു !
- ധോണിക്കെതിരെ ബീമർ എറിഞ്ഞത് മനപൂർവ്വം: വെളിപ്പെടുത്തലുമായി ഷൊയേബ് അക്തർ
- വിരമിക്കുന്നതിന് മുൻപ് ആ നേട്ടങ്ങൾ കൂടി സ്വന്തമാക്കുക ആഗ്രഹമെന്ന് സ്റ്റീവ് സ്മിത്ത്
ലോകകപ്പ് ടീമിലെത്താൻ പന്ത് ധോണിയോട് മത്സരിക്കേണ്ടി വരും: മഞ്ജരേക്കർ
വരാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിൽ ഏതെല്ലാം താരങ്ങൾ ടീമിലുണ്ടാവുമെന്ന കാര്യം തീരുമാനിക്കുന്നത് വരാനിരിക്കുന്ന ഐപിഎല്ലിന്റെ രണ്ട് സീസണുകളാകുമെന്ന് സഞ്ജയ് മഞ്ജരേക്കർ.സപ്തംബര്‍ 19നാണ് ഐപിഎല്ലിന്റെ 13മത് സീസണ്‍ യുഎഇയില്‍ നടക്കുന്നത്. അഞ്ചു മാസത്തിനുള്ളില്‍ 2021ല്‍ ഐപിഎല്ലിന്റെ മറ്റൊരു സീസണ്‍ കൂടി ആരംഭിക്കും.
2021 ഒക്‌ടോബർ- നവംബർ മാസങ്ങളിലായിരിക്കും ഇന്ത്യയിൽ ടി20 ലോകകപ്പ് മത്സരങ്ങൾ നടക്കുക. ഇന്ത്യൻ ടീമിൽ ആരെല്ലാം ഉണ്ടായിരിക്കും എന്നതിൽ അതിനാൽ തന്നെ ഐപിഎൽ മത്സരങ്ങൾ നിർണായകമാകും.ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർ സ്ഥാനത്തിനായി ഋഷഭ് പന്തിന് മറ്റ് ഇന്ത്യൻ താരങ്ങളോടൊപ്പം ധോണിക്കെതിരെയും മത്സരിക്കേണ്ടി വരുമെന്നും മഞ്ജരേക്കർ അഭിപ്രായപ്പെട്ടു.