1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Thats hy he will never be test captain R Ashwin slams rishab pant

എന്തുകൊണ്ടാണ് അവൻ ക്യാപ്റ്റനാവാത്തതെന്ന് മനസിലാകുന്നില്ലെ?, റിഷഭ് പന്തിൻ്റെ ഷോട്ട് സെലക്ഷനെതിരെ ആർ അശ്വിൻ

Pant, India vs New Zealand, India New Zealand 1st Test, India vs New Zealand 1st Test Rishabh Pant
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ അലക്ഷ്യമായ ഷോട്ടില്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ താരം റിഷഭ് പന്തിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം വമ്പന്‍ ഷോട്ടിന് ശ്രമിച്ചാണ് പന്ത് പുറത്തായത്. ഇതിന് പിന്നാലെയാണ് അശ്വിന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നത്. രണ്ടാം ദിനം ജേക്കബ് ഡഫിക്കെതിരെ ക്രീസ് വിട്ടിറങ്ങി സിക്‌സറടിക്കാന്‍ ശ്രമിച്ച പന്ത് 23 റണ്‍സില്‍ പുറത്തായിരുന്നു. നിര്‍ണായക ഘട്ടത്തില്‍ റിഷഭ് പന്ത് പുറത്തായത് ഇന്ത്യയുടെ കൂട്ടത്തകര്‍ച്ചയ്ക്ക് കാരണമായിരുന്നു.
 
ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാകാനുള്ള കഴിവുണ്ടെങ്കിലും സാഹചര്യങ്ങള്‍ക്കനുസരിച്ച് കളിക്കാന്‍ കഴിയാത്തതാണ് പന്തിന്റെ കരിയറിനെ പിന്നോട്ടടിക്കുന്നതെന്ന് അശ്വിന്‍ പറഞ്ഞു. തലമുറകളിലെ മികച്ച താരമാകാനുള്ള കഴിവ് അവനുണ്ട്. കളി മെച്ചപ്പെടുത്തുകയും മികച്ച തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തിരുന്നെങ്കില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ നാലാം നമ്പര്‍ താരമാകാനും ഒരു പക്ഷേ ടീമിന്റെ ക്യാപ്റ്റനാകാന്‍ പോലും അവന് കഴിയുമായിരുന്നു. റിഷഭ് പന്തിന്റെ ആക്രമണോത്സുക ശൈലി എത്ര മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് വിജയം നേടിയിട്ടുണ്ടെന്ന് കൂടി പരിശോധിക്കണമെന്നും അശ്വിന്‍ പറഞ്ഞു.
 
 റിഷഭ് പന്തിന്റെ ടെസ്റ്റ് കരിയറിലെ 9 സെഞ്ചുറികളില്‍ 2 എണ്ണം മാത്രമാണ് ടീമിനെ വിജയം നേടികൊടുത്തിട്ടുള്ളതെന്നും അശ്വിന്‍ പറയുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഉത്തരവാദിത്തമില്ലാത്ത തരത്തില്‍ പന്ത് പുറത്തായിരുന്നുവെന്നും ആക്രമിച്ച് കളിച്ച് പുറത്താകുന്നതെല്ലാം നിസ്വാര്‍ഥ ക്രിക്കറ്റെന്ന പേരില്‍ പറയാനാകില്ലെന്നും ചിലപ്പോഴെങ്കിലും അശ്രദ്ധയും ബുദ്ധിയില്ലായ്മയുമാണ് പുറത്താകുന്നതിന് കാരണമെന്നും അശ്വിന്‍ പറഞ്ഞു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
വൈഭവിന് ടെസ്റ്റിലും തിളങ്ങാനാകും, ഫോർമാറ്റിന് അവനെ പോലുള്ളവരെ ആവശ്യമുണ്ട്: അലിസ്റ്റർ കുക്ക്