ഇത്തവണ ഐപിഎൽ നേടാൻ സാധ്യതയുള്ളത് ചെന്നൈ: കാരണങ്ങൾ നിരത്തി ബ്രെറ്റ്‌ലി
ഇത്തവണത്തെ ഐപിഎൽ കിരീടം നേടാൻ ഏറ്റവും സാധ്യതയുള്ള ടീം ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ് ആണെന്ന് മുൻ ഓസീസ് പേസർ ബ്രെറ്റ്‌ലി. പ്രായമേറിയ പക്വതയുള്ള താരങ്ങളാകും ചെന്നൈക്ക് കരുത്താവുക. യുഎഇയിലെ വിക്കറ്റുകൾ അവർക്ക് ഏറെ യോജിക്കുമെന്നും ബ്രെറ്റ്‌ലി വ്യക്തമാക്കി.
നന്നായി ടേൺ ചെയ്യുന്ന വിക്കറ്റുകളാണ് യുഎഇയിലേത്. സിഎസ്‌കെയ്ക്ക് അത് ഹോം ഗ്രൗണ്ട് പോലെ അനുഭവപ്പെടും. സാഹചര്യങ്ങള്‍ മനസിലാക്കി തന്റെ സ്പിന്നര്‍മാരെ ഉപയോഗിക്കുന്നതില്‍ മിടുക്കനാണ് ധോണി. ഇവയെല്ലാം പരിഗണിക്കുമ്പോൾ കിരീടം നേടാൻ സാധ്യതയുള്ള ഫേകറിറ്റുകളിൽ ചെന്നൈ ആയിരിക്കും മുൻപിലെന്നും ബ്രെറ്റ്‌ലി പറഞ്ഞു.