അനുബന്ധ വാര്‍ത്തകള്‍
- ധോണിക്ക് ഇപ്പോൾ ആ പഴയ മികവില്ല: തുറന്ന് പറഞ്ഞ് ഇതിഹാസതാരം
- ബാറ്റ്സ്മാന്മാർ നിരാശപ്പെടുത്തി, കളി കൈവിട്ടത് ആ മൂന്ന് ഓവറുകളിലെന്ന് ധോണി
- ധോണിപ്പട ഇന്നിറങ്ങുന്നു: മത്സരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ
- സഞ്ജുവിന്റെ കയ്യിലുള്ള ആയുധങ്ങൾ പോര, ധോനിയുടെ പിൻഗാമിയാവാൻ യോഗ്യൻ പന്ത് : ലാറ പറയുന്നു
- "വലിയ ഗ്രൗണ്ടിൽ കളി നടക്കുന്നില്ല, ഇത് ഷാർജ സഞ്ജു," വാഴ്ത്തിയവർ തന്നെ വലിച്ചുകീറുമ്പോൾ
പഞ്ചാബിനായി ക്രിസ് ഗെയിൽ ഇന്നിറങ്ങിയേക്കുമെന്ന് സൂചന, പുറത്താവുക ഈ താരം
ഇന്ന് സൺറൈസേഴ്‌സ് ഹൈദാരബാദിനെതിരെ നടക്കുന്ന മത്സരത്തിൽ പഞ്ചാബിനായി വെസ്റ്റിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയിൽ കളിക്കാനിറങ്ങിയേക്കുമെന്ന് സൂചന. തുടർപരാജയങ്ങളിൽ മുങ്ങി നിൽക്കുന്ന പഞ്ചാബിന്റെ ആരാധകർക്ക് വലിയ ആശ്വാസം തരുന്നതാണ് ഈ വാർത്ത.
ഐപിഎല്ലിലെ തന്നെ ഏറ്റവും ബാറ്റ്സ്മാന്മാരിൽ ഒരാളായ ഗെയിലിന് പഞ്ചാബിന്റെ അഞ്ച് കളികളിലും ടീമിൽ അവസരം ലഭിച്ചിരുന്നില്ല. രാഹുലിനൊപ്പം ഓപ്പണർ സ്ഥാനത്ത് മായങ്ക് അഗർവാൾ തിളങ്ങിയതോടെയാണ് ഗെയിലിന് ടീമിൽ അവസരം നഷ്ടമായത്.അതേസമയം ടീമിലെ മറ്റൊരു സൂപ്പർ താരമായ ഗ്ലെൻ മാക്സ്‌വെൽ നിറം മങ്ങിയതാണ് ഗെയിലിന് അവസരം ഒരുങ്ങാൻ കാരണം. ഗെയിൽ ടീമിലെത്തുമ്പോൾ മായങ്ക് അഗർവാൾ മൂന്നാ സ്ഥാനത്തിറങ്ങിയേക്കുമെന്നാണ് സൂചന.