1. കായികം
  2. ക്രിക്കറ്റ്‌
  3. ഐ പി എൽ സ്‌പെഷ്യൽ
  4. 'Dhoni About csk loss in IPL

ബാറ്റ്സ്മാന്മാർ നിരാശപ്പെടുത്തി, കളി കൈവിട്ടത് ആ മൂന്ന് ഓവറുകളിലെന്ന് ധോണി

ധോണി
കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ചെന്നൈ 10 റൺസിന്റെ തോൽവി നേരിട്ടതിന് പിന്നാലെ പ്രതികരണവുമായി ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ മഹേന്ദ്രസിങ് ധോണി. കൊൽക്കത്തയുടെ മധ്യഓവറുകളിൽ വന്ന രണ്ട് മൂന്ന് മികച്ച ഓവറുകളാണ് കൊൽക്കത്തയ്ക്ക് വിജയം സമ്മാനിച്ചതെന്നാണ് ധോണി പറയുന്നത്. ആ രണ്ട് മൂന്ന് ഓവറുകളിൽ രണ്ട് വിക്കറ്റുകൾ ചെന്നൈക്ക് നഷ്ടമായി. ആ സമയം ബാറ്റ്സ്മാന്മാർ പിടിച്ചുനിന്നിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെ ധോണി പറഞ്ഞു.
 
ആദ്യം റൺസ് വഴങ്ങിയെങ്കിലും കൊൽക്കത്തയെ 160 റൺസിലൊതുക്കാൻ ചെന്നൈ  ബൗളർമാർക്കായി. എന്നാൽ ബാറ്റ്സ്മാന്മാർ കളി തോൽപ്പിച്ചു. അവസാന മൂന്ന് ഓവറുകളിൽ ബൗണ്ടറികൾ കുറവായിരുന്നു. സാഹചര്യത്തിന് അനുസൃതമായി ഉയരാൻ ചെന്നൈക്കായില്ല ധോണി പറഞ്ഞു. അതേസമയം കൊൽക്കത്തയുടെ വിജയത്തിൽ സുനിൽ നരെയ്‌ൻ ആന്ദ്രേ റസ്സൽ എന്നിവരെ പ്രശംസിച്ചുകൊണ്ടായിരുന്നു ദിനേസ്ഹ് കാർത്തികിന്റെ പ്രതികരണം. നരെയ്‌ൻ ടീമിന്റെ നിർണായകമായ കളിക്കാരനാണെന്നും രണ്ട് മൂന്ന് മോശം പ്രകടനങ്ങൾ കൊണ്ട് അത് അങ്ങനെയല്ലാതാകുന്നില്ലെന്നും കാർത്തിക് പറഞ്ഞു.
About Writer
അഭിറാം മനോഹർ