അനുബന്ധ വാര്‍ത്തകള്‍
- കോലിയോട് ഇടഞ്ഞു, ട്രാവിസ് ഹെഡിന്റെ ഭാര്യയ്ക്ക് നേരെ സൈബര്‍ ആക്രമണം, ലോകകപ്പ് സമയത്തും ഇത് തന്നെ അനുഭവിച്ചെന്ന് ജെസ്സിക്ക
- David Warner : കപ്പെടുത്ത് കൊടുത്തിട്ടും, ടീമിന്റെ ലെജന്‍ഡ് ആയിട്ടും ഡേവിഡ് വാര്‍ണര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ബ്ലോക്ക് ലിസ്റ്റില്‍!
- Suryakumar Yadav: സൂര്യ തെറിക്കും, ചേരുമോ ശ്രേയസും ഗംഭീറും? സൂര്യവൻശി എത്തിയാൽ തിലകിനും സാധ്യത
- വനിതാ ടി20 ലോകകപ്പിനായി ഇന്ത്യ ഇംഗ്ലണ്ടിലേക്ക്; ഹർമൻപ്രീത് കൗറിന് കീഴിൽ കിരീടം നേടാമെന്ന പ്രതീക്ഷയിൽ ഇന്ത്യ
- ഗംഭീറിന്റെ പിന്തുണ നിർണായകം; സൂര്യകുമാർ യാദവിന്റെ ടി20 നായകസ്ഥാനം അനിശ്ചിതത്വത്തിൽ
Vaibhav Suryavanshi: 'കുട്ടി'കളിയല്ല ! വൈഭവ് രാജ്യാന്തര ടീമിലേക്ക്
ഐപിഎലിൽ 14 കളികളിൽ നിന്ന് 232.27 സ്‌ട്രൈക് റേറ്റിൽ 583 റൺസാണ് വൈഭവ് ഈ സീസണിൽ നേടിയിരിക്കുന്നത്
Vaibhav Suryavanshi: യുവതാരം വൈഭവ് സൂര്യവൻശിയെ രാജ്യാന്തര ടീമിൽ ഉൾപ്പെടുത്താൻ ആലോചന. ഐപിഎലിലെ മിന്നുംപ്രകടനത്തെ കണ്ടില്ലെന്നു നടിക്കാനാവില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. പ്രായത്തിന്റെ പേരിൽ വൈഭവിനെ മാറ്റിനിർത്താൻ ബിസിസിഐ ഒരുക്കമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഐപിഎലിൽ 14 കളികളിൽ നിന്ന് 232.27 സ്‌ട്രൈക് റേറ്റിൽ 583 റൺസാണ് വൈഭവ് ഈ സീസണിൽ നേടിയിരിക്കുന്നത്. ഒരു സെഞ്ചുറിയും മൂന്ന് അർധ സെഞ്ചുറിയും ഉൾപ്പെടെയാണിത്. ഈ സീസണിലെ റൺവേട്ടയിൽ അഞ്ചാമതാണ് താരം. ആദ്യ അഞ്ചിൽ 200 നു മുകളിൽ സ്‌ട്രൈക് റേറ്റ് ഉള്ളതും സൂര്യവൻശിക്കു മാത്രം.
രാജ്യാന്തര ട്വന്റി 20 ഫോർമാറ്റിലേക്കാണ് വൈഭവിനെ പരിഗണിക്കുക. അഭിഷേക് ശർമയ്‌ക്കൊപ്പം വൈഭവിനെ ഓപ്പണറാക്കാനാണ് ആലോചന. അങ്ങനെ വന്നാൽ മലയാളി താരം സഞ്ജു സാംസൺ ഓപ്പണിങ്ങിൽ നിന്ന് പുറത്താകും. സൂര്യകുമാർ യാദവിനു പകരം നമ്പർ മൂന്നോ നാലോ ആയി സഞ്ജു കളിച്ചേക്കും. ശ്രേയസ് അയ്യർ ടി20 ടീം ക്യാപ്റ്റനായി എത്തുകയാണെങ്കിൽ ബാറ്റിങ്ങിലും സൂര്യയുടെ പകരക്കാരനാകും. അങ്ങനെ വന്നാൽ സഞ്ജുവിന്റെ വഴി അടയാനാണ് സാധ്യത.