അനുബന്ധ വാര്‍ത്തകള്‍
- ബേസില്‍ തമ്പിക്ക് ഒരോവറില്‍ കിട്ടിയത് 26 റണ്‍സ് ! അഴിഞ്ഞാടി ജോസ് ബട്‌ലര്‍
- ആദ്യ റൗണ്ടില്‍ അണ്‍സോള്‍ഡ്; പിന്നീട് കൊല്‍ക്കത്ത സ്വന്തമാക്കിയത് അടിസ്ഥാന വിലയ്ക്ക്, ഇപ്പോള്‍ പര്‍പ്പിള്‍ ക്യാപ്പ് ഉമേഷ് യാദവിന്റെ തലയില്‍ !
- റസലിന്റെ പ്രഹരശേഷിയില്‍ 'കിളി പോയി' പഞ്ചാബ്; കൊല്‍ക്കത്തയുടെ ജയം ആറ് വിക്കറ്റിന്
- ഈ ബൗളിങ് യൂണിറ്റ് കൊണ്ട് ഒന്നും നടക്കില്ല; ചെന്നൈ ആരാധകര്‍ നിരാശയില്‍, അവര്‍ രണ്ട് പേര് എത്താതെ ഇനി രക്ഷയില്ല !
- വിനയായത് ധോണിയുടെ മണ്ടത്തരം; പാളിയ തന്ത്രവും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ തോല്‍വിയും
ആറാടി ബട്‌ലര്‍, പ്രതിരോധിച്ച് ബൗളര്‍മാര്‍; സഞ്ജുവിന്റെ രാജസ്ഥാന് തുടര്‍ച്ചയായി രണ്ടാം ജയം
സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായി രണ്ടാം ജയം. ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന മത്സരത്തില്‍ 23 റണ്‍സിനാണ് രാജസ്ഥാന്‍ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുക്കാനേ മുംബൈ ഇന്ത്യന്‍സിന് സാധിച്ചുള്ളൂ.
68 പന്തില്‍ 11 ഫോറും അഞ്ച് സിക്‌സുമായി 100 റണ്‍സ് നേടിയ ജോസ് ബട്‌ലറുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് രാജസ്ഥാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഹെറ്റ്മയര്‍ 14 പന്തില്‍ 35 റണ്‍സും നായകന്‍ സഞ്ജു സാംസണ്‍ 21 പന്തില്‍ 30 റണ്‍സും നേടി.
മുംബൈയ്ക്ക് വേണ്ടി തിലക് വര്‍മ (33 പന്തില്‍ 61), ഇഷാന്‍ കിഷന്‍ (43 പന്തില്‍ 54), കിറോണ്‍ പൊള്ളാര്‍ഡ് (24 പന്തില്‍ 22) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. രാജസ്ഥാന് വേണ്ടി യുസ്വേന്ദ്ര ചഹല്‍, നവ്ദീപ് സൈനി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ട്രെന്റ് ബോള്‍ട്ട്, പ്രസീത് കൃഷ്ണ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.
രണ്ട് കളികളില്‍ രണ്ട് ജയവുമായി ഐപിഎല്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്.
അടുത്ത ലേഖനം