1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. sanju samson becomes first CSK player to slam century against MI

'May I Coming' കെ എൽ രാഹുലിനൊപ്പം, സെഞ്ചുറി വേട്ടയിൽ കോലിയെ ലക്ഷ്യമിട്ട് സഞ്ജു, മുംബൈക്കെതിരെ സെഞ്ചുറി, റെക്കോർഡ്

ഒരു ഐപിഎല്‍ സീസണില്‍ ഇതാദ്യമായാണ് സഞ്ജു 2 സെഞ്ചുറികള്‍ സ്വന്തമാക്കുന്നത്.

Sanju Samson, IPL Century, IPL Record, CSK, CSK vs MI
ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയ സെഞ്ചുറി പ്രകടനത്തോടെ സഞ്ജു സാംസണ്‍ സ്വന്തമാക്കിയത് നിരവധി റെക്കോര്‍ഡുകള്‍. ഐപിഎല്ലിലെ കാലങ്ങളായുള്ള ശത്രുക്കളാണെങ്കിലും മുംബൈ ഇന്ത്യന്‍സിനെതിരെ സെഞ്ചുറി നേടുന്ന ആദ്യ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമെന്ന നേട്ടമാണ് സഞ്ജു ഇന്നലെ അടിച്ചെടുത്തത്. ടി20 കരിയറിലെ തന്റെ എട്ടാം സെഞ്ചുറിയും ഐപിഎല്ലിലെ അഞ്ചാം സെഞ്ചുറിയുമാണ് സഞ്ജു ഇന്നലെ മുംബൈക്കെതിരെ നേടിയത്. ഒരു ഐപിഎല്‍ സീസണില്‍ ഇതാദ്യമായാണ് സഞ്ജു 2 സെഞ്ചുറികള്‍ സ്വന്തമാക്കുന്നത്.
 
8 സെഞ്ചുറികള്‍ നേടി ഇന്ത്യയ്ക്കായി ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി അടിച്ച താരങ്ങളില്‍ മൂന്നാമതാണ് സഞ്ജു. 9 സെഞ്ചുറികള്‍ വീതമുള്ള വിരാട് കോലിയും അഭിഷേക് ശര്‍മയുമാണ് ആദ്യ സ്ഥാനങ്ങളില്‍. ഐപിഎല്ലില്‍ 5 സെഞ്ചുറി തികച്ച സഞ്ജു ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി തികച്ച താരങ്ങളുടെ പട്ടികയില്‍ അഞ്ചാമതാണ്. 8 സെഞ്ചുറികളുമായി വിരാട് കോലിയാണ് പട്ടികയില്‍ ഒന്നാമതുള്ളത്. 7 സെഞ്ചുറികളുമായി ജോസ് ബട്ട്ലര്‍, 6 സെഞ്ചുറികളുമായി ക്രിസ് ഗെയ്ല്‍, 5 സെഞ്ചുറികളുമായി കെ എല്‍ രാഹുല്‍ എന്നിവരാണ് സഞ്ജുവിന് മുന്നിലുള്ളത്.
 
 ഐപിഎല്ലില്‍ ചെന്നൈയ്ക്കായി ഒരു സീസണില്‍ 2 സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് സഞ്ജു. 2018ല്‍ ഷെയ്ന്‍ വാട്ട്‌സണ്‍ ഒരു സീസണില്‍ 2 സെഞ്ചുറികള്‍ ചെന്നൈയ്ക്കായി നേടിയിട്ടുണ്ട്. ചെന്നൈയ്ക്കായി 2 സെഞ്ചുറികള്‍ നേടുന്ന നാലാമത്തെ താരമാണ് സഞ്ജു. ഷെയ്ന്‍ വാട്ട്‌സണ്‍, മുരളി വിജയ്, റുതുരാജ് ഗെയ്ക്ക്വാദ് എന്നിവരാണ് ഈ പട്ടികയിലുള്ളത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Sanju Samson: ചെന്നൈയെ രക്ഷിക്കാൻ ചേട്ടനല്ലാതെ മറ്റാര്...! വാങ്കഡെയിലെ സഞ്ജു ഷോ