1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Hardik Pandya to Punjab Kings

വമ്പൻ ട്വിസ്റ്റ് ! ഹാർദിക് പാണ്ഡ്യ പഞ്ചാബിലേക്ക്, പകരം മുംബൈ ഇന്ത്യൻസിന് അർഷ്ദീപ് സിങ് !

Hardik Pandya, Punjab Kings, Hardik Pandya to Punjab Kings, Hardik Pandya Mumbai Indians, Hardik Pandya IPL
Hardik Pandya and Arshdeep Singh

ഐപിഎലിൽ വമ്പൻ താരക്കൈമാറ്റം നടക്കാൻ പോകുന്നു. മുംബൈ ഇന്ത്യൻസ് നായകനായ ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിങ്‌സിലേക്ക്. പകരം പഞ്ചാബ് വിട്ടുകൊടുക്കുക പേസർ അർഷ്ദീപ് സിങ്ങിനെ..! 
 
പഞ്ചാബ് കിങ്‌സും മുംബൈ ഇന്ത്യൻസും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. അർഷ്ദീപ് സിങ്ങിനൊപ്പം വിക്കറ്റ് കീപ്പർ വിഷ്ണു വിനോദിനെയും പഞ്ചാബ് മുംബൈയ്ക്ക് നൽകും. 
 
ഇന്ത്യൻ ഓൾറൗണ്ടറെ എത്ര വിലകൊടുത്തും സ്വന്തമാക്കാൻ പഞ്ചാബ് കിങ്‌സ് തയ്യാറാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുംബൈ വിടാൻ ഒരുങ്ങിയ ഹാർദിക് പാണ്ഡ്യയുമായി പഞ്ചാബ് ഫ്രാഞ്ചൈസി ചർച്ച നടത്തിയത്. അനൗദ്യോഗിക ചർച്ചയിൽ ശ്രേയസ് അയ്യരിന് കീഴിൽ കളിക്കാൻ തയ്യാറെന്ന് ഹാർദിക് അറിയിച്ചു. 
 
ചെന്നൈയും കൊൽക്കത്തയും കൈവിട്ടു 
 
ഹാർദിക്കിനായി ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും രംഗത്തുണ്ടായിരുന്നു. ഒരു ഇന്ത്യൻ ഓൾറൗണ്ടറെ ചെന്നൈയ്ക്ക് ആവശ്യവുമാണ്. എന്നാൽ ഹാർദിക്കിന് നായകസ്ഥാനം നൽകാൻ ചെന്നൈ ഒരുക്കമായിരുന്നില്ല. ഈ സീസണിൽ കൂടി ഋതുരാജ് ഗെയ്ക്വാദ് നായകനായി തുടരണമെന്നാണ് ചെന്നൈയുടെ തീരുമാനം. ഈ സീസണിൽ ഋതുരാജിന്റെ ക്യാപ്റ്റൻസി മോശമായാൽ പകരം സഞ്ജു സാംസൺ നായകസ്ഥാനത്തേക്ക് എത്തണമെന്നും ടീം മാനേജ്മെന്റിനുണ്ട്. അതുകൊണ്ട് ക്യാപ്റ്റൻ എന്ന നിലയിൽ ഹാർദിക്കിനെ ടീമിലെത്തിക്കാൻ ഫ്രാഞ്ചൈസി ഒരുക്കമായിരുന്നില്ല. 
 
ട്രേഡിങ്ങിൽ ഹാർദിക്കിന് പകരം സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി, റിങ്കു സിങ് എന്നീ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളിൽ മുംബൈ കണ്ണുവച്ചിരുന്നു. എന്നാൽ ഈ മൂന്ന് പേരെയും വിട്ടുകൊടുക്കാൻ കൊൽക്കത്ത തയ്യാറല്ലായിരുന്നു. കാമറൂൺ ഗ്രീനിനെ തരാമെന്നായിരുന്നു കൊൽക്കത്തയുടെ നിലപാട്. അങ്ങനെ വന്നാൽ ഹാർദിക്കിനെ സ്വന്തം കോട്ടയിലെത്തിച്ച് നായകസ്ഥാനം നൽകാനും കൊൽക്കത്തയ്ക്ക് സാധിച്ചേനെ. എന്നാൽ ഗ്രീൻ രാജ്യാന്തര ഉത്തരവാദിത്തങ്ങൾ ഉള്ളതിനാൽ ഐപിഎൽ പൂർണമായി കളിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. അതുകൊണ്ട് ഹാർദിക്കിന് പകരം ഗ്രീനിനെ നൽകാമെന്ന ഡിമാൻഡ് മുംബൈ അംഗീകരിച്ചതുമില്ല. ഹാർദിക്കിന് ഇടയ്ക്കിടെ പരുക്കേൽക്കുന്നതും കൊൽക്കത്തയുടെ ആശങ്കയായിരുന്നു.
 
നവംബർ 17 നുള്ളിൽ തീരുമാനം 
 
2027 ഐപിഎലിനായി നിലനിർത്തേണ്ട താരങ്ങളുടെ പട്ടിക സമർപ്പിക്കാനുള്ള അവസാന തിയതി നവംബർ 17 ആണ്. അതിനുള്ളിൽ ഹാർദിക്കുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടാകും. ഡിസംബർ 16 നാണ് മിനി താരലേലം. Also Read: ഒന്നര കാലിൽ കളി ജയിപ്പിച്ചവൻ ഇനി മഞ്ഞക്കുപ്പായത്തിൽ ഇല്ല !
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഒന്നര കാലിൽ കളി ജയിപ്പിച്ചവൻ ഇനി മഞ്ഞക്കുപ്പായത്തിൽ ഇല്ല !