അനുബന്ധ വാര്‍ത്തകള്‍
- കൊള്ളാമെടാ മക്കളെ, ഈസി ക്യാച്ച് കൈവിട്ട സഹതാരങ്ങൾക്ക് കൈയ്യടിച്ച് ഹാർദ്ദിക്
- ക്യാപ്റ്റൻ ഹാർദ്ദിക് തിരിച്ചെത്തി, മുംബൈ വീണ്ടും തോറ്റു: പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി കൊൽക്കത്ത
- ഹാർദ്ദിക്കിനെ മാറ്റു, അടുത്ത സീസൺ മുതൽ ബുമ്ര നായകനാകട്ടെ, തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ
- Vaibhav Sooryavanshi :തിരക്ക് വേണ്ട, വൈഭവിനെ കൃത്യമായി ഗ്രൂം ചെയ്യും, സീനിയർ ടീമിൽ വിളി വൈകുന്നതിൽ കാരണമുണ്ട്
- Hardik Pandya: 'ഹാർദിക് പോയപ്പോൾ ടീം ജയിക്കുന്നു'; ട്രോളുകളിൽ നിറഞ്ഞ് മുംബൈ നായകൻ
പ്രകടനം മോശം, ഫിറ്റ്നസിലും സംശയം: ഇന്ത്യയുടെ ഏകദിന ലോകകപ്പിൽ പ്ലാനിൽ നിന്നും രോഹിത് പുറത്തേക്ക്?
ഐപിഎല്ലില്‍ ഹാംസ്ട്രിങ് പരിക്ക് മൂലം രോഹിത് ശര്‍മയ്ക്ക് പകുതിയിലേറെ മത്സരങ്ങള്‍ നഷ്ടമായ സാഹചര്യത്തില്‍ താരത്തിന്റെ ഫിറ്റ്നസ് വീണ്ടും ചര്‍ച്ചയാകുന്നു.
ഐപിഎല്ലില്‍ ഹാംസ്ട്രിങ് പരിക്ക് മൂലം രോഹിത് ശര്‍മയ്ക്ക് പകുതിയിലേറെ മത്സരങ്ങള്‍ നഷ്ടമായ സാഹചര്യത്തില്‍ താരത്തിന്റെ ഫിറ്റ്നസ് വീണ്ടും ചര്‍ച്ചയാകുന്നു. നേരത്തെ 2027ലെ ഏകദിന ലോകകപ്പിലേക്ക് രോഹിത്, കോലി എന്നിവരെ ബിസിസിഐ പരിഗണിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ശക്തമായ പ്രകടനങ്ങള്‍ നടത്തി ഇരുവരും ഏകദിനത്തിലെ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിരുന്നു. കോലി നിരന്തരം മികച്ച പ്രകടനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ദേശീയ ടീമിലും ഐപിഎല്ലിലും കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി രോഹിത് നിറം മങ്ങിയിരുന്നു.
നിലവില്‍ അഫ്ഗാനെതിരായ ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും രോഹിത്തിന്റെ പരിക്കില്‍ സംശയങ്ങളുണ്ട്. ഹാര്‍ദ്ദിക് പാണ്ഡ്യ, രോഹിത് ശര്‍മ എന്നിവരെ ഫിറ്റ്നസ് കൂടി പരിശോധിച്ച ശേഷമാകും അഫ്ഗാന് പരമ്പരയില്‍ ഉള്‍പ്പെടുത്തുക. 2027ലെ ലോകകപ്പില്‍ രോഹിത്തിന് ഏകദിന ഫോര്‍മാറ്റില്‍ 50 ഓവറുകള്‍ കളിക്കാനാവുമോ എന്ന ചോദ്യമാണ് സെലക്ടര്‍മാര്‍ പ്രധാനമായും ഉന്നയിക്കുന്നത്. ഹാര്‍ദ്ദിക്കിന്റെ കാര്യത്തില്‍ താരത്തിന് 10 ഓവര്‍ പന്തെറിയാനാകുമോ എന്ന ചോദ്യമാണ് ബിസിസിഐയ്ക്ക് മുന്നിലുള്ളത്.
നിലവില്‍ രോഹിത്തിന് ബാക്കപ്പ് ഓപ്ഷനായി യശ്വസി ജയ്സ്വാളാണ് ടീമിനൊപ്പമുള്ളത്. ഫിറ്റ്നസ് പ്രശ്നങ്ങള്‍ രോഹിത്തിനെ അലട്ടുകയാണെങ്കില്‍ 2027 ലോകകപ്പില്‍ യശ്വസി ജയ്സ്വാളാകും ഗില്ലിനൊപ്പം ഓപ്പണിങ്ങിലെത്തുക. അങ്ങനെയെങ്കില്‍ ബാക്കപ്പ് ഓപ്ഷനായി ഇഷാന് കിഷനും ഓപ്പണിങ്ങിലെത്തും.