Shashank Singh: ഫൈനൽ വരെ അച്ഛൻ എന്നോട് മിണ്ടിയില്ല, ശ്രേയസ് രണ്ടെണ്ണം പൊട്ടിച്ചാലും കുറ്റം പറയാനാവില്ല: ശശാങ്ക് സിങ്

Shreyas Iyer angry, Shreyas Iyer- shashank singh, Shashank singh runout, PBKS vs MI,IPL Playoff, ശശാങ്ക് സിങ് റണ്ണൗട്ട്, ദേഷ്യപ്പെട്ട് ശ്രേയസ്, ശ്രേയസ് അയ്യർ ക്യാപ്റ്റൻ, പഞ്ചാബ്- മുംബൈ,ഐപിഎൽ പ്ലേ ഓഫ്
Shreyas Iyer Shashank singh
അഭിറാം മനോഹർ| Last Modified ഞായര്‍, 8 ജൂണ്‍ 2025 (19:20 IST)
ഐപിഎല്ലിലെ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി പഞ്ചാബ് കിംഗ്‌സ് ഫൈനലിലേക്ക് മുന്നേറിയപ്പോള്‍ മത്സരത്തില്‍ നിര്‍ണായകമായത് ഒരറ്റത്ത് ഉറച്ചുനിന്നുകൊണ്ട് മികച്ച പ്രകടനം കാഴ്ചവെച്ച നായകന്‍ ശ്രേയസ് അയ്യരുടെ ബാറ്റിംഗ് പ്രകടനമായിരുന്നു. മുംബൈ ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബിനായി 41 പന്തില്‍ 87 റണ്‍സാണ് ശ്രേയസ് നേടിയത്.


മത്സരത്തിലെ നിര്‍ണായക ഘട്ടത്തില്‍ ടീം സ്‌കോര്‍ 16.4 ഓവറില്‍ 169 റണ്‍സ് എന്ന നിലയില്‍
നില്‍ക്കെ ശശാങ്ക് സിംഗ് അലസമായി റണ്‍സിനായി ഓടുകയും വിക്കറ്റ് നഷ്ടമാക്കുകയും ചെയ്ത സംഭവം അന്ന് വലിയ ചര്‍ച്ചയായി മാറിയിരുന്നു. നേഹാല്‍ വധേരയുടെ വിക്കറ്റ് നഷ്ടമായി ഒരു തകര്‍ച്ചയിലേക്ക് പോകാതെ ടീമിനെ സംരക്ഷിക്കണം എന്ന നിലയില്‍ നില്‍ക്കെയാണ് നിരുത്തരവാദപരമായ രീതിയില്‍ ശ്രേയസ് മൈതാനത്ത് പെരുമാറിയത്. ശ്രേയസ് തന്നെ മത്സരം ഫിനിഷ് ചെയ്‌തെങ്കിലും മത്സരശേഷം കളിക്കാര്‍ ഹസ്തദാനം ചെയ്യവെ ശശാങ്കിനെ നല്ല രീതിയില്‍ ശകാരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ അന്ന് വൈറലാവുകയും ചെയ്തിരുന്നു.

അന്ന് ശ്രേയസ് തനിക്കിട്ട് രണ്ടെണ്ണം തന്നാലും അത് വാങ്ങാന്‍
താന്‍ അര്‍ഹനായിരുന്നുവെന്നാണ് ശശാങ്ക് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. ശ്രേയസിന്റെ ആ അവഗണന ഞാന്‍ അര്‍ഹിച്ചിരുന്നു. രണ്ടെണ്ണം തന്നാലും പരാതിപറയാനാകില്ല. കാരണം ആ മത്സരത്തിന് ശേഷം ഫൈനല്‍ വരെ എന്റെ പിതാവ് പോലും എന്നോട് മിണ്ടിയില്ല. ഒരു ബീച്ചിലോ ഉദ്യാനത്തിലോ ഓടുന്ന പോലെ അലസമായാണ് ഞാന്‍ ഓടിയത്. മത്സരത്തിലെ നിര്‍ണായക സമയമായിരുന്നു അത്.


നിന്നില്‍ നിന്നും ഇങ്ങനെ പ്രതീക്ഷിച്ചില്ലെന്നാണ് ശ്രേയസ് പറഞ്ഞത്. പക്ഷേ എന്നെ പിന്നീട് അത്താഴത്തിനൊക്കെ കൊണ്ടുപോയി. ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കവെ താരം പറഞ്ഞു. ഫൈനലില്‍ പഞ്ചാബ് ആര്‍സിബിക്കെതിരെ പരാജയപ്പെട്ടെങ്കിലും 31 പന്തില്‍ 60 റണ്‍സുമായി തിളങ്ങാന്‍ ശശാങ്കിനായിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :