അനുബന്ധ വാര്‍ത്തകള്‍
- സഞ്ജുവിന് അഭിമാനിക്കാം, ചെപ്പോക്കിൽ രാജസ്ഥാൻ വിജയിക്കുന്നത് 2008ന് ശേഷം ഇതാദ്യം
- എന്ത് ചെയ്തിട്ടും ഒരു കാര്യവുമില്ല, അയാള്‍ ക്രീസില്‍ ഉണ്ടെങ്കില്‍ ഒട്ടും സേഫല്ല; അവസാന ഓവറില്‍ ധോണിയെ കുറിച്ച് ആലോചിച്ച് ടെന്‍ഷന്‍ ഉണ്ടായിരുന്നെന്ന് സഞ്ജു സാംസണ്
- ജഡേജയേക്കാള്‍ കണക്ഷന് 41 വയസ്സുള്ള ധോണിക്കുണ്ട്; രാജസ്ഥാനെതിരെ തോറ്റതിനു പിന്നാലെ ചെന്നൈ ആരാധകരുടെ വിമര്‍ശനം
- വാത്തി ധോനി തന്നെ, സഞ്ജുവിനെ പൂജ്യനാക്കി തിരിച്ചയച്ച് ചെന്നൈ
- സഞ്ജുവും ധോണിയും നേര്‍ക്കുനേര്‍; സാധ്യത ഇലവന് ഇങ്ങനെ
ധോനി കളിച്ചത് കാൽമുട്ടിലെ പരിക്കും വെച്ച്, വെളിപ്പെടുത്തി സ്റ്റീഫൻ ഫ്ളെമിംഗ്
ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ നായകൻ മഹേന്ദ്രസിംഗ് ധോനി കളിക്കാനിറങ്ങിയത് കാൽമുട്ടിലെ പരിക്ക് പൂർണ്ണമായും മാറാതെയെന്ന് ടീം പരിശീലകനായ സ്റ്റീഫൻ ഫ്ളെമിംഗ്. മത്സരത്തിൽ 3 റൺസിൻ്റെ തോൽവിയാണ് ചെന്നൈ ഏറ്റുവാങ്ങിയത്. അവസാന ബോൾ വരെ ത്രില്ലിംഗായി പോയ മത്സരത്തിൽ നായകൻ ധോനി 17 പന്തിൽ നിന്നും പുറത്താവാതെ 32 റൺസ് നേടിയിരുന്നു.
മത്സരശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ധോനി പരിക്ക് പൂർണ്ണമായും മാറാതെയാണ് കളിക്കാനിറങ്ങിയതെന്ന് കാര്യം വ്യക്തമാക്കിയത്. ഐപിഎൽ ഉദ്ഘാടനമത്സരത്തിന് മുൻപ് തന്നെ ധോനിയുടെ കാൽമുട്ടിൽ പരിക്കുണ്ടെന്ന വാർത്തകൾ വന്നിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് ഫ്ളെമിങ്ങിൻ്റെ വെളിപ്പെടുത്തൽ. പ്രഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിച്ച ധോനി ഐപിഎല്ലിന് മുൻപ് മാത്രമാണ് ടീമിനൊപ്പം ചേർന്നത്. ഈ പ്രായത്തിലും മികച്ച പ്രകടനങ്ങൾ കൊണ്ട് താരം അത്ഭുതപ്പെടുത്തുകയാണെന്നും ഫ്ളെമിംഗ് പറഞ്ഞു.