അനുബന്ധ വാര്‍ത്തകള്‍
- ഒന്നും തോന്നരുത് ഡൽഹി പ്ലേ ഓഫ് എത്താൻ പോകുന്നില്ല, തുറന്ന് പറഞ്ഞ് ആകാശ് ചോപ്ര
- ഞാൻ ഏഴാമത് ഇറങ്ങിയാലും 10-12 ഓവർ ബാറ്റ് ചെയ്യേണ്ട അവസ്ഥ: തുറന്ന് പറഞ്ഞ് അക്സർ പട്ടേൽ
- സഞ്ജുവും ധോണിയും നേര്‍ക്കുനേര്‍; സാധ്യത ഇലവന് ഇങ്ങനെ
- കൂടുതൽ ബൗളർമാർ അത്തരത്തിൽ റണ്ണൗട്ടുകൾക്ക് ശ്രമിക്കട്ടെ, പ്രതികരണവുമായി അശ്വിൻ
- താനാണ് ടീമിനെ താങ്ങി നിർത്തുന്നതെന്നാണ് രാഹുലിൻ്റെ വിചാരം, അത് തെറ്റായ മനോഭാവം
വാത്തി ധോനി തന്നെ, സഞ്ജുവിനെ പൂജ്യനാക്കി തിരിച്ചയച്ച് ചെന്നൈ
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സുമായുള്ള മത്സരത്തിൽ രാജസ്ഥാന് മോശം തുടക്കം. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് രണ്ടാം ഓവറിൽ തന്നെ 10 റൺസെടുത്ത ഓപ്പണിംഗ് താരം യശസ്വി ജെയ്സ്വാളിനെ നഷ്ടമായി. മൂന്നാം വിക്കറ്റിൽ ജോസ് ബട്ട്‌ലറും ദേവ്ദത്ത് പടിക്കലും ചേർന്ന് റൺസ് ഉയർത്താൻ ശ്രമിച്ചെങ്കിലും രവീന്ദ്ര ജഡേജ എറിഞ്ഞ ഒമ്പതാം ഓവർ കളി മാറ്റിമറിച്ചു.
26 പന്തിൽ നിന്നും 38 റൺസെടുത്ത ദേവ്ദത്തിനെ ആദ്യം മടക്കിയ ജഡേജ രാജസ്ഥാൻ നായകൻ സഞ്ജു സാംസണിനെ പൂജ്യത്തിൽ പുറത്താക്കി. ഡൽഹിക്കെതിരായ കഴിഞ്ഞ മത്സരത്തിലും സഞ്ജു പൂജ്യത്തിനാണ് പുറത്തായത്. ഒടുവിൽ വിവരം കിട്ടുമ്പോൾ 11 ഓവറിൽ 97 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് രാജസ്ഥാൻ. 39 റൺസുമായി ഓപ്പണർ ജോസ് ബട്ട്‌ലറും 3 റൺസുമായി രവിചന്ദ്ര അശ്വിനുമാണ് ക്രീസിൽ.