അനുബന്ധ വാര്‍ത്തകള്‍
- ധോണിക്ക് വേണ്ടി കിരീടം സ്വന്തമാക്കണം; ഫൈനലിന് മുമ്പേ ആവേശം നിറച്ച് റെയ്‌നയുടെ വാക്കുകള്‍
- ഫൈനല്‍ മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ചത് ?; ഐപിഎല്ലില്‍ വീണ്ടും കോഴ വിവാദം - വീഡിയോ പുറത്ത്
- ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാമെന്ന്; ബാംഗ്ലൂര്‍ എട്ടുനിലയില്‍ പൊട്ടിയതിന് മാപ്പിരന്ന് കോഹ്ലി
- എന്തുകൊണ്ട് ചെന്നൈ തകര്‍പ്പന്‍ ജയങ്ങള്‍ സ്വന്തമാക്കുന്നു ?; ഫൈനലില്‍ എത്തിയത് എങ്ങനെ ? - വെളിപ്പെടുത്തലുമായി ധോണി
- ചെന്നൈയുടെ ഇരട്ടച്ചങ്കനായി ഡ്യൂപ്ലെസി; കളിയുടെ ഗതി മാറിയത് അവസാന ഒവറുകളില്‍
ചെന്നൈയും ഹൈദരാബാദും ഏറ്റുമുട്ടുമ്പോള്‍ - ഐ പി എല്‍ ഫൈനലിനെക്കുറിച്ച് അറിയേണ്ടതെല്ലാം
മേയ് 27 ഞായറാഴ്ചയാണ് ഐ പി എല്‍ ക്രിക്കറ്റിന്‍റെ ഇത്തവണത്തെ കലാശപ്പോരാട്ടം. മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സും സണ്‍ റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടുന്ന മത്സരത്തിന്‍റെ ഫലം എന്തായിരിക്കുമെന്നൊരു പ്രവചനം ഈ ഘട്ടത്തില്‍ അസാധ്യമാണ്.
ഞായറാഴ്ച രാത്രി ഏഴുമണിക്കാണ് കളി ആരംഭിക്കുന്നത്. ഒമ്പതുവീതം പോയിന്‍റുകളുമായാണ് ഇരു ടീമുകളും അന്തിമമത്സരത്തിന് ഇറങ്ങുക. എന്നാല്‍ റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനം ഹൈദരാബാദിനാണ്.
ഫൈനലില്‍ ചെന്നൈ ടീമിലെ താരം ക്യാപ്‌ടന്‍ എം എസ് ധോണി തന്നെയാണ്. ഹൈദരാബാദ് ടീമിലാണെങ്കില്‍ അത് റഷീദ് ഖാനാണ്. ഫൈനലിലേക്ക് യോഗ്യത നേടാനുള്ള മത്സരത്തില്‍ റഷീദ് ഖാന്‍ നടത്തിയ ഓള്‍റൌണ്ട് പ്രകടനം മറക്കാന്‍ സമയമായിട്ടില്ല.
വാങ്കഡെ സ്റ്റേഡിയത്തില്‍ ടോസ് നേടുന്ന ക്യാപ്ടന്‍ ബൌളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ ഇവിടെ വിജയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.