സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 7 ഫെബ്രുവരി 2026 (08:59 IST)
ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നുവെന്ന് അമേരിക്ക. അമേരിക്കയും റഷ്യയും ചൈനയും ഉള്‍പ്പെടുത്തി പുതിയ ഒരു ത്രികക്ഷി ആണവ കരാര്‍ രൂപീകരിക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ആവശ്യപ്പെട്ടു. അമേരിക്കയും റഷ്യയും തമ്മിലുള്ള അവസാനത്തെ ആണവായുധ നിയന്ത്രണ കരാറായ ന്യൂ സ്റ്റാര്‍ട്ട് കാലാവധി അവസാനിച്ചു. ഇതോടെ ആഗോളതലത്തില്‍ പുതിയൊരു ആയുധ മത്സരത്തിന് തുടക്കം വീണിട്ടുണ്ട്.
2020 ജൂണില്‍ ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തിയതായും ഇത് അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനമാണെന്നും അമേരിക്ക ആരോപിച്ചിരുന്നു. അതേസമയം അമേരിക്കയുടെ ആരോപണങ്ങളെ ചൈനീസ് അംബാസിഡര്‍ എതിര്‍ത്തു. അമേരിക്ക ഉത്തരവാദിത്തമില്ലാത്ത
പ്രസ്താവനകള്‍ നടത്തുകയാണ് അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം ഇന്ത്യ അമേരിക്ക വ്യാപാരക്കാരാറില്‍ ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന പുറത്ത്.
റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് ചുമത്തിയിരുന്ന അധിക തീരുവ ഒഴിവാക്കി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ പരമാവധി നികുതി 18% ആക്കിയാണ് കുറച്ചത്. അതേസമയം അമേരിക്കയില്‍ നിന്നുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഒഴിവാക്കും