ഇന്ത്യ -അമേരിക്ക വ്യാപാരക്കരാര്‍: പൂര്‍ണ്ണമായും ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തില്ലെന്ന് റിപ്പോര്‍ട്ട്

Trump on India Russia oil imports,India halts Russian oil purchase,US India Russia oil trade,Donald Trump India oil decision,ട്രംപ് ഇന്ത്യ റഷ്യ എണ്ണ വ്യാപാരം,ട്രംപ് നികുതി, ഇന്ത്യ- അമേരിക്ക
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 6 ഫെബ്രുവരി 2026 (10:15 IST)
ഇന്ത്യ പൂര്‍ണ്ണമായും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തില്ലെന്ന് റിപ്പോര്‍ട്ട്. ഉപരോധം കാരണം കഴിഞ്ഞ രണ്ടുമാസത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറച്ചിട്ടുണ്ട്. എന്നാല്‍ പൂര്‍ണമായും റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുന്നത് ഊര്‍ജ സുരക്ഷയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യ -അമേരിക്ക വ്യാപാരക്കാരാറിന്റെ ഭാഗമായി റഷ്യന്‍ എണ്ണ ഇറക്കും മതി ചെയ്യുന്നത് ഇന്ത്യ അവസാനിപ്പിച്ചു എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു.

ഇന്ത്യയ്ക്ക് ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാന്‍ സ്വാതന്ത്ര്യം ഉണ്ടെന്നും തങ്ങളില്‍ നിന്ന് മാത്രമല്ല ഇന്ത്യ എണ്ണ വാങ്ങുന്നതെന്നും റഷ്യ വ്യക്തമാക്കി. കൂടാതെ ഇന്ത്യയ്ക്ക് എണ്ണ നല്‍കുന്നത് തുടരുമെന്നും ഇന്ത്യ ഇത് നിര്‍ത്തുന്നതായി ഇതുവരെ അറിയിച്ചിട്ടില്ലെന്നും റഷ്യ പറഞ്ഞു. റഷ്യന്‍ ക്രൂഡ് ഓയിലിന്റെ ലോകത്തിലെ രണ്ടാമത്തെ വലിയ ഉപഭോക്താവാണ് ഇന്ത്യ.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :