1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. India, US release joint statement on trade

ഇന്ത്യ -അമേരിക്ക വ്യാപാരക്കാരാറില്‍ ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന പുറത്ത്; റഷ്യന്‍ എണ്ണയെക്കുറിച്ച് പരാമര്‍ശം ഇല്ല

Donald Trump, India Tariff, Indian Goods,Russian Oil,ഡൊണാൾഡ് ട്രംപ്, ഇന്ത്യ താരിഫ്, ഇന്ത്യൻ ഉത്പന്നങ്ങൾ,റഷ്യൻ എണ്ണ
ഇന്ത്യ -അമേരിക്ക വ്യാപാരക്കാരാറില്‍ ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന പുറത്ത്.  റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് ചുമത്തിയിരുന്ന അധിക തീരുവ ഒഴിവാക്കി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ പരമാവധി നികുതി 18% ആക്കിയാണ് കുറച്ചത്. അതേസമയം അമേരിക്കയില്‍ നിന്നുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഒഴിവാക്കും.
 
അമേരിക്കയില്‍ നിന്നുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നതിനും നികുതിയിളവുണ്ട്. അഞ്ചുവര്‍ഷത്തിനുള്ളില്‍ 50,000 കോടി ഡോളറിന്റെ സാധനങ്ങള്‍ അമേരിക്ക ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. ഇന്ത്യന്‍ അരി ഇറക്കുമതി ചെയ്യുന്നതിന് മുന്‍ഗണന നല്‍കുമെന്ന് യുഎസ് സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം കരാറില്‍ ഇന്ത്യയുടെ ക്ഷീര മേഖലയ്ക്ക് സംരക്ഷണം ഉണ്ടാകും. അമേരിക്കന്‍ മദ്യത്തിന് തീരുവ കുറയുമെന്നും പ്രസ്താവനയില്‍ ഉണ്ട്.
 
ഇന്ത്യയില്‍ നിന്ന് റബ്ബര്‍, പ്ലാസ്റ്റിക്, തുണിത്തരങ്ങള്‍, ചെരുപ്പ്, മരുന്നുകള്‍, വിമാനഭാഗങ്ങള്‍, വാഹന സ്‌പെയര്‍പാര്‍ട്‌സ് തുടങ്ങിയവ അമേരിക്കയിലേക്ക് കയറ്റി അയക്കുന്നതിലും ഇളവ് ഉണ്ടാകും. അതേസമയം ഇരുരാജ്യങ്ങളും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ റഷ്യന്‍ എണ്ണയെ കുറിച്ച് പരാമര്‍ശം ഇല്ല.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നുവെന്ന് അമേരിക്ക; നിരുത്തരവാദമെന്ന് ചൈന