1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Finance ministry gives Inflation warning

എണ്ണവില കൂടിയത് തിരിച്ചടി, കാലാവസ്ഥയും വില്ലനാകാം, പണപ്പെരുപ്പം രൂക്ഷമായേക്കുമെന്ന് ധനമന്ത്രാലയം

Finance Ministry
രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകാമെന്ന സൂചന നല്‍കി കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ പ്രതിമാസ അവലോകന റിപ്പോര്‍ട്ട്. മൊത്തവിപണിയിലെ വിലക്കയറ്റത്തീന്റെ വര്‍ധന ചില്ലറ വിപണിയിലേക്കും പടരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ക്രൂഡോയില്‍ വിലവര്‍ധനവിന്റെ ഭാരം എണ്ണകമ്പനികള്‍ സാധാരണക്കാരില്‍ എത്തിക്കാതിരുന്നതിനാല്‍ ഏപ്രിലില്‍ വന്‍ തോതില്‍ ചില്ലറ വിപണിയിലെ നിരക്ക് ഉയര്‍ന്നിരുന്നില്ല.
 
 എന്നാല്‍ മെയ് മാസത്തില്‍ പെട്രോള്‍,ഡീസല്‍ വില കൂടിയതോടെ ഭക്ഷ്യവസ്തുക്കള്‍,ഊര്‍ജം, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവയുടെ ചെലവ് ഉയര്‍ത്തിയിട്ടുണ്ട്. മൊത്തവിപണിയിലെ ഇടപാടുകള്‍ക്ക് ദീര്‍ഘനാള്‍ ചെലവേറിയാല്‍ അതിന്റെ ഭാരം ചില്ലറവിപണിയില്‍ പ്രതിഫലിക്കും. ഇതിനൊപ്പം എല്‍നിനോ പ്രതിഭാസം മൂലം കാലവര്‍ഷം കുറയുന്ന സ്ഥിതി വരികയും രാജ്യാന്തര പ്രതിസന്ധി തുടരുകയും ചെയ്താല്‍ അത് ഭക്ഷ്യവിലക്കയറ്റത്തിലേക്ക് നയിക്കുമെന്നും ധനമന്ത്രാലയം പറയുന്നു.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'ഗൺമാൻമാരുടെ രക്ഷാപ്രവർത്തനം', രമേശ് ചെന്നിത്തല രണ്ടും കൽപ്പിച്ച് തന്നെ, പേര് വന്നാൽ എഡിജിപി അജിത് കുമാറിനെതിരെയും നടപടി