1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Trump Warning to Iran

ഏത് ബങ്കറും തകർക്കും, 13,600 കിലോ ഭാരമുള്ള ബങ്കർ ബസ്റ്ററുകൾ അമേരിക്കയ്ക്ക് മാത്രം സ്വന്തം, ട്രംപ് ഭീഷണിപ്പെടുത്തുമ്പോൾ ഇറാൻ പേടിച്ചേ തീരു

Donald Trump
ജി 7 രാജ്യങ്ങളുടെ ഉച്ചകോടി നേരത്തെ അവസാനിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയിലേക്ക് മടങ്ങിയത് ആശങ്ക സൃഷ്ടിക്കുന്നു. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷ പശ്ചാത്തലത്തില്‍, അദ്ദേഹം ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗത്തിനു വേണ്ടിയാണ് പ്രസിഡന്റ് ട്രംപ് അമേരിക്കയിലേക്ക് മടങ്ങിയതെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.
 
ഇതിന് പിന്നാലെയാണ് ഇറാനിലെ ജനങ്ങളോട് ടെഹ്റാന്‍ വിട്ടുപോകണമെന്നും ഇറാന് ഒരിക്കലും ഒരു ആണവശക്തിയാകാന്‍ കഴിയില്ലെന്നും ട്രംപ് വ്യക്തമാക്കിയത്. ഇറാനിലെ ആക്രമണം ഇസ്രായേല്‍ കടുപ്പിച്ച പശ്ചാത്തലത്തിലുള്ള ട്രംപിന്റെ പ്രസ്താവന ആശങ്ക സൃഷ്ടിക്കുന്നതാണ്. നിലവില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തിന് പിന്നാലെ അമേരിക്കയുടെ GBU- 57 എന്ന 13,600 കിലോഗ്രാം ഭാരം വരുന്ന ബങ്കര്‍ ബസ്റ്ററുകള്‍ അമേരിക്ക ഇസ്രായേലിന് നല്‍കുമോ എന്നതാണ് ലോകം ഭയക്കുന്നത്. അങ്ങനെയെങ്കില്‍ ഇറാന്റെ പതനം വേഗത്തിലാക്കുമെന്ന് അന്താരാഷ്ട്ര നയതന്ത്ര വിദഗ്ധര്‍ പറയുന്നു.
 
ജി 7 ഉച്ചകോടിയില്‍ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രസ്താവനയില്‍ ഒപ്പിടാന്‍ ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ ഉച്ചകോടിയില്‍ ഇറാന് ആണവ രാജ്യമാകാന്‍ കഴിയില്ലെന്ന തീരുമാനത്തില്‍ എത്തുകയും ചെയ്തിരുന്നു. അതേസമയം ഇസ്രായേലിനെ മുന്‍നിര്‍ത്തി അമേരിക്ക ഇറാനില്‍ ഭരണമാറ്റത്തിന് ശ്രമിക്കുന്നുവെന്ന ആക്ഷേപവും വ്യാപകമായി ഉയരുന്നുണ്ട്. മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍ (MAGA)ക്യാമ്പയിനില്‍ അന്യരാജ്യങ്ങളില്‍ യുദ്ധം ചെയ്യുന്നത് അമേരിക്കന്‍ ചെലവ് ഉയര്‍ത്തുമെന്ന വിമര്‍ശനം ഉള്ളപ്പോള്‍ നേരിട്ട് ഇടപെടാതെയാണ് അമേരിക്കന്‍ ഇടപെടലെന്നും നിരീക്ഷകര്‍ പറയുന്നു
 
 
 
അടുത്ത ലേഖനം
യുദ്ധം നിർത്തണമെന്ന ജി7 പ്രസ്താവനയിൽ ഒപ്പിടില്ല, ടെഹ്റാനിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞുപോകണം, സത്യത്തിൽ യുദ്ധത്തിന് പിറകിൽ അമേരിക്കൻ താല്പര്യമോ?