1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Iran arrests several Mossad spies in search of them

മൊസാദിന്റെ ചാരന്മാരെ കണ്ടെത്താന്‍ ഇറാന്‍; നിരവധിപേര്‍ അറസ്റ്റില്‍

ഇസ്രയേലിന് വേണ്ടി ചാരവൃത്തി ഇറാനില്‍ ചിലര്‍ നടത്തിയതായി വിവരം ലഭിച്ചിരുന്നു. സംശയിക്കുന്നവരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Iran attacks israel, Israel vs Iran, Israel attacks Iran, Israel Attacked Iran, Blast in Tehran, ഇസ്രയേല്‍ ഇറാന്‍, ഇറാനില്‍ സ്‌ഫോടനം, ഇറാനെതിരെ ഇസ്രയേല്‍, ബെഞ്ചമിന്‍ നെതന്യാഹു
മൊസാദിന്റെ ചാരന്മാരെ കണ്ടെത്താന്‍ ഇറാന്‍. സംശയത്തെ തുടര്‍ന്ന് ഒട്ടേറെ പേര്‍ ഇറാനില്‍ അറസ്റ്റിലായി. ഇറാനില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതിന് പിന്നാലെ മൊസാദിന്റെ പങ്ക് വ്യക്തമാകുകയും ഇസ്രയേലിന് വേണ്ടി ചാരവൃത്തി ഇറാനില്‍ ചിലര്‍ നടത്തിയതായി വിവരം ലഭിച്ചിരുന്നു. സംശയിക്കുന്നവരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
 
വെള്ളിയാഴ്ച മുതല്‍ 28 പേരെയാണ് ചാരവൃത്തി ആരോപിച്ച് ഇറാന്‍ അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് വര്‍ഷം മുന്‍പ് ചാരവൃത്തി കേസില്‍ അറസ്റ്റിലായ ഒരാളെ തിങ്കളാഴ്ച രാവിലെ ഇറാന്‍ തൂക്കിലേറ്റിയിരുന്നു. മൊസാദിന് വേണ്ടി ചാരവൃത്തി നടത്തിയ വ്യക്തിയെയാണ് ഇറാന്‍ തിങ്കളാഴ്ച തൂക്കിലേറ്റിയത്. ഇസ്രായേലിനു വേണ്ടി ഇറാനില്‍ നിന്നുകൊണ്ട് ചാരവൃത്തി നടത്തിയാല്‍ എന്ത് സംഭവിക്കുമെന്ന സന്ദേശം നല്‍കാനാണ് ഇയാളുടെ വധശിക്ഷ നടപ്പാക്കിയത്.
 
കൂടാതെ സമൂഹമാധ്യമങ്ങളില്‍ ഇസ്രായേലിനെ പിന്തുണച്ചുകൊണ്ട് പോസ്റ്റിടുന്നവരെയും ഇറാന്‍ കസ്റ്റഡിയില്‍ എടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ടെഹ്‌റാനില്‍ നിന്ന് ഉടന്‍ ആളുകള്‍ ഒഴിഞ്ഞു പോകണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇറാന്‍ അമേരിക്കയുമായി ഒരു ആണവ കരാര്‍ ഒപ്പിടേണ്ടതായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. 
അടുത്ത ലേഖനം
ആയത്തുള്ള ഖമൈനിയെ വധിക്കുന്നതോടെ സംഘർഷം അവസാനിക്കുമെന്ന് നെതന്യാഹു, ഇസ്രായേൽ ആഗ്രഹിക്കുന്നത് ഇറാനിലെ ഭരണമാറ്റം?