1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. US President Donald Trump urges people to evacuate Tehran immediately

ടെഹ്‌റാനില്‍ നിന്ന് ഉടന്‍ ആളുകള്‍ ഒഴിഞ്ഞു പോകണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ഇറാന്‍ അമേരിക്കയുമായി ഒരു ആണവ കരാര്‍ ഒപ്പിടേണ്ടതായിരുന്നുവെന്ന് ട്രംപ് പറഞ്ഞു.

Trump stopped Israel Iran plan,ട്രംപ് ഇടപെടൽ ഇസ്രായേൽ-ഇറാൻ,ഖമെനെയെ ലക്ഷ്യമിട്ട ഇസ്രായേൽ ഗൂഢാലോചന,ഇസ്രായേലിന്റെ രഹസ്യ പ്രവർത്തനം ,Israeli plot against Khamenei,Ayatollah Ali Khamenei assassination attempt,Trump Iran Israel secret operation,ഇറാൻ-ഇസ്രാ
ടെഹ്‌റാനില്‍ നിന്ന് ഉടന്‍ ആളുകള്‍ ഒഴിഞ്ഞു പോകണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇറാന്‍ അമേരിക്കയുമായി ഒരു ആണവ കരാര്‍ ഒപ്പിടേണ്ടതായിരുന്നുവെന്ന് ട്രംപ് പറഞ്ഞു.
 
ഇറാന്‍ ഒരു ആണവായുധം ഉണ്ടാക്കാന്‍ പാടില്ല. താന്‍ ഇത് പലതവണ പറഞ്ഞിട്ടുള്ളതാണെന്നും എല്ലാവരും ഉടന്‍ തന്നെ ടെഹ്‌റാന്‍ വിട്ടു പോകണമെന്നും ട്രംപ് പറഞ്ഞു. അതേസമയം അമേരിക്കന്‍ പൗരന്മാരോട് ഇസ്രായേലിലേക്ക് യാത്ര ചെയ്യരുതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അമേരിക്കയില്‍ നിന്ന് ഇസ്രായേലിലേക്കുള്ള സര്‍വീസുകള്‍ എയര്‍ലൈനുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. 
 
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കുന്നത് ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രായേല്‍ സംഘര്‍ഷം വര്‍ദ്ധിപ്പിക്കാതെ അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നതന്നും നെതന്യാഹു പറഞ്ഞു.
അടുത്ത ലേഖനം
മൊസാദിന്റെ ചാരന്മാരെ കണ്ടെത്താന്‍ ഇറാന്‍; നിരവധിപേര്‍ അറസ്റ്റില്‍