ഗാസയില്‍ പട്ടിണി രൂക്ഷം: സഹായമെത്തിച്ചത് ഹമാസ് തട്ടിയെടുത്തെന്ന് ട്രംപ്
അമേരിക്ക അയച്ച ഭക്ഷണവും പണവും ഹമാസ് കൈകലാക്കുകയാണെന്ന് ട്രംപ് പറഞ്ഞു.
ഗാസയില്‍ പട്ടിണി രൂക്ഷമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 16 മില്യണ്‍ ഡോളര്‍ സഹായം എത്തിച്ചെന്നും എന്നാല്‍ ഇതില്‍ പ്രയോജനം ഉണ്ടായിട്ടില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്ക അയച്ച ഭക്ഷണവും പണവും ഹമാസ് കൈകലാക്കുകയാണെന്ന് ട്രംപ് പറഞ്ഞു. കൂടാതെ അമേരിക്കയുടെ സഹായത്തില്‍ ആരും നന്ദി പറഞ്ഞത് കണ്ടില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഗാസയില്‍ പട്ടിണിയില്ലെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാദത്തെ തള്ളുകയായിരുന്നു ഡൊണാള്‍ഡ് ട്രംപ്. ഗാസയോടുള്ള ഇസ്രയേലിന്റെ സമീപനം പുനപരിശോധിക്കണമെന്ന നിര്‍ദ്ദേശവും അമേരിക്കന്‍ പ്രസിഡന്റ് മുന്നോട്ട് വച്ച്. അതേസമയം പലസ്തീനിലെ സ്വയംഭരണ സംഘടനകള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. പലസ്തീന്‍ അതോറിറ്റി, ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ എന്നീ സംഘടനകള്‍ക്കാണ് ഉപരോധം ഏര്‍പ്പെടുത്തിയത്.
അതേസമയം ഇറാനില്‍ നിന്ന് പെട്രോളിയം വാങ്ങിയ ആറ് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. ആകെ 20 കമ്പനികള്‍ക്കാണ് ബുധനാഴ്ച അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത്. ഇറാന്‍ എണ്ണ വില്പനയില്‍ നിന്ന് ലഭിക്കുന്ന പണം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാനും മധ്യപൂര്‍വേഷ്യയില്‍ സംഘര്‍ഷം ഉണ്ടാക്കാനും വിനിയോഗിക്കുന്നു എന്നാരോപിച്ചാണ് അമേരിക്കയുടെ നടപടി.