1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Pastor dies

'യേശുവിനെ പോലെ ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും'; ജീവനോടെ ശവക്കുഴിയില്‍ കിടന്ന പാസ്റ്റര്‍ മരിച്ചു

Pastor Dies
യേശുക്രിസ്തുവിനെ പോലെ താനും മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് പറഞ്ഞ് ശവക്കുഴിയില്‍ കിടന്ന പാസ്റ്റര്‍ മരിച്ചു. വിശ്വാസികളെ ബോധിപ്പിക്കാന്‍ വേണ്ടിയാണ് ആഫ്രിക്കയിലെ സാംബിയന്‍ ക്രിസ്ത്യന്‍ ചര്‍ച്ചിലെ പാസ്റ്ററായ ജെയിംസ് സക്കാറ ശവക്കുഴിയില്‍ കിടന്നത്. ഇയാള്‍ക്ക് വെറും 22 വയസ് മാത്രമാണ് പ്രായം. തന്നെ മണ്ണിട്ട് മൂടണമെന്നും മൂന്നു ദിവസത്തിന് ശേഷം ജീവനോടെ ഇവിടെത്തന്നെ ഉണ്ടാകുമെന്നും ഇയാള്‍ വിശ്വാസികളോട് അവകാശപ്പെട്ടിരുന്നു. ഇത് അനുയായികള്‍ വിശ്വസിക്കുകയും മണ്ണിട്ട് മൂടുകയും ചെയ്തു. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം കുഴിമാന്തിയപ്പോള്‍ മരിച്ചുകിടക്കുന്ന പാസ്റ്ററെയാണ് കണ്ടതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 
 
യേശുക്രിസ്തു മരിച്ച് മൂന്നാം ദിവസം കല്ലറയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതായാണ് ബൈബിളില്‍ പറയുന്നത്. ഇതിന്റെ ഓര്‍മയ്ക്കാണ് ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. 
 
About Writer
രേണുക വേണു