രേണുക വേണു|
Last Modified ബുധന്‍, 25 ഓഗസ്റ്റ് 2021 (08:58 IST)
താലിബാന്‍ തീവ്രവാദികള്‍ മൃതദേഹത്തെ പോലും ലൈംഗികമായി പീഡിപ്പിക്കുന്നതായി അഫ്ഗാനിസ്ഥാനില്‍ നിന്നു രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയ സ്ത്രീയുടെ തുറന്നുപറച്ചില്‍. താലിബാന്‍ സൈന്യം മൃതദേഹങ്ങളുമായി സെക്‌സില്‍ ഏര്‍പ്പെടുന്നതായി ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് ഈ സ്ത്രീ തുറന്നുപറഞ്ഞത്. അഫ്ഗാന്‍ പൊലീസ് സേനയില്‍ ജോലി ചെയ്തിരുന്ന സ്ത്രീയാണിത്.
'അവര്‍ മൃതദേഹത്തെ പോലും ലൈംഗികമായി പീഡിപ്പിക്കുന്നു. ആ വ്യക്തിക്ക് ജീവനുണ്ടോ മരിച്ചോ എന്നൊന്നും അവര്‍ നോക്കുന്നില്ല. ഇങ്ങനെയൊരു അവസ്ഥ നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുമോ?,'
അഫ്ഗാന്‍ സര്‍ക്കാരിനായി പ്രവര്‍ത്തിക്കുന്ന എല്ലാ സ്ത്രീകളെയും താലിബാന്‍ ഭീഷണിപ്പെടുത്തുകയാണ്. ജോലിക്ക് പോയാല്‍ ജീവന് ഭീഷണിയുണ്ട്. അതുകൊണ്ടാണ് രക്ഷപ്പെട്ട് ഇന്ത്യയിലേക്ക് വന്നതെന്നും ഈ സ്ത്രീ പറഞ്ഞു.