അനുബന്ധ വാര്‍ത്തകള്‍
- ഹോർമുസ് പ്രതിസന്ധി അവസാനിപ്പിക്കാൻ നയതന്ത്ര ഇടപെടലുമായി ബ്രിട്ടൻ :35 രാജ്യങ്ങളുടെ ഉച്ചകോടി വിളിച്ചു
- ഇറാനിൽ നിന്നും 110 വിദ്യാർഥികളെ അർമേനിയയിൽ എത്തിച്ചു, ആദ്യ ബാച്ച് നാളെ ഡൽഹിയിലേക്ക്, ഒഴിപ്പിക്കൻ നടപടികൾ തുടരുന്നു
- ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ
- Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം
- വെറും കടലാസ് പുലി, പേപ്പറിൽ മാത്രം: നാറ്റോയിൽ വിശ്വാസമില്ല, പുറത്തുപോകുമെന്ന സൂചന നൽകി ഡൊണാൾഡ് ട്രംപ്
എണ്ണവില ഉയരുന്നത് പണപ്പെരുപ്പമുണ്ടാക്കാം, കരകയറാൻ മാസങ്ങളെടുക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി
പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ചേക്കാമെന്ന മുന്നറിയിപ്പ് നല്കി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് യുദ്ധസാഹചര്യം മൂലം ഓസ്ട്രേലിയ നേരിടുന്ന പ്രതിസന്ധി ഗൗരവകരമാണെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി വ്യക്തമാക്കിയത്.
ചരക്കുനീക്കം തടസ്സപ്പെടുന്നത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമായേക്കാം. നിലവിലെ സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും സാമ്പത്തിക സ്ഥിരത ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ മാസങ്ങള്‍ എടുക്കാമെന്നും ജനങ്ങള്‍ പൊതു ഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
തങ്ങളുടെ ഇന്ധനത്തിന്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഓസ്ട്രേലിയ. ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ എണ്ണയുടെ വരവ് നിലച്ചതാണ് രാജ്യത്ത് പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. യുദ്ധത്തിന്റെ ഭാഗമല്ലെങ്കില്‍ വലിയ വിലയാണ് ഓസ്ട്രേലിയ നല്‍കുന്നതെന്നും ഈ സാമ്പത്തിക ബുദ്ധിമുട്ട് മാസങ്ങളോളം തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.