1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. No peace declaration at Trump Zelensky summit

ട്രംപ് -സെലന്‍സ്‌കി ഉച്ചകോടിയില്‍ സമാധാന പ്രഖ്യാപനം ഉണ്ടായില്ല

സെലന്‍സ്‌കിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടന്നത്.

Donald Trump and Zelenskey
ട്രംപ് -സെലന്‍സ്‌കി ഉച്ചകോടിയില്‍ സമാധാന പ്രഖ്യാപനം ഉണ്ടായില്ല. കഴിഞ്ഞദിവസം വൈറ്റ് ഹൗസിലാണ് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമീര്‍ സെലന്‍സ്‌കിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ച വലിയ പ്രഖ്യാപനങ്ങള്‍ ഒന്നുമില്ലാതെയാണ് അവസാനിച്ചത്.
 
വെടിനിര്‍ത്തലടക്കമുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായില്ല. അതേസമയം യുക്രൈന് ഭാവിയില്‍ സുരക്ഷ ഉറപ്പുനല്‍കാന്‍ ധാരണയായിട്ടുണ്ട്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇതില്‍ പങ്കുവഹിക്കും. ഭൂമി വിട്ടുകൊടുക്കല്‍ കാര്യങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി സെലന്‍സ്‌കി- പൂട്ടിന്‍ കൂടിക്കാഴ്ച ഒരുക്കുമെന്ന് ട്രംപ് അറിയിച്ചു.
 
ഇതിനുള്ള വേദി പിന്നീട് തീരുമാനിക്കും. ചര്‍ച്ചകള്‍ ഫലപ്രദമായാണ് അവസാനിച്ചതെന്ന് ട്രംപ് പറഞ്ഞു. സമാധാന ശ്രമങ്ങള്‍ക്ക് സലന്‍സ്‌കി നന്ദി അറിയിക്കുകയും ചെയ്തു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
നടക്കുമ്പോള്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്റെ വലതു കൈ അനങ്ങാറില്ല; കാരണം അറിയാമോ