നിലപാടുകൾ പറയാൻ എന്തിനാണ് ഭയക്കുന്നത്?, വിദ്യാർഥികൾ ഉയർത്തുന്ന ചോദ്യങ്ങൾക്ക് ഒരു ഉത്തരവും നൽകുന്നില്ല: കോക്രോച്ച് പാർട്ടി സമരവേദിയിൽ രഞ്ജിനി ഹരിദാസ്
ഭരിക്കുന്ന പാര്‍ട്ടിക്കെതിരെയല്ല നിലപാടിനെതിരെയാണ് താന്‍ സംസാരിക്കുന്നത്
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി നടത്തുന്ന സമരത്തിന് പിന്തുണയുമായി അവതാരക രഞ്ജിനി ഹരിദാസ് സമരവേദിയില്‍. വിദ്യഭ്യാസമെന്നത് മനുഷ്യനെ സംബന്ധിച്ച് പ്രധാനവിഷയമാണെന്നും അതിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്ന സമരമായതിനാലാണ് സിജെപി നടത്തുന്ന പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നതെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. സോനം വാങ്ങ്ചുക്കിനെ പോലീസ് സമരവേദിയില്‍ നിന്നും കൊണ്ടുപോകുന്ന കാഴ്ച സഹിച്ചില്ലെന്നും രാജ്യത്തിനായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുള്ള ഒരു വ്യക്തിയെ അനാദരവോടെയാണ് കൊണ്ടുപോയതെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.
Students questioning the nails in the lathis.
— Portfolio Pensieve (@PotfolioPensiev) July 21, 2026
Lathi charge is made on students with intent to hurt & injure?
Has there been this kind of brutality against corrupt?#CJPMarch #CJPProtest https://t.co/8GyeVOUriF
എന്ത് സമരമാണെങ്കിലും അതിന്റെ ലക്ഷ്യത്തെയാണല്ലോ നമ്മള്‍ പിന്തുണയ്ക്കുന്നത്. വിദ്യഭ്യാസം ഏറെ പ്രധാനമാണ്. നീറ്റ് പരീക്ഷയ്ക്ക് രാജ്യത്ത് അത്രയേറെ പ്രാധാന്യമുണ്ട്, കൂലിപ്പണി ചെയ്തും മറ്റുമുണ്ടാക്കുന്ന പണം കൊണ്ടാണ് കുട്ടികളെ പഠിപ്പിക്കുന്നത്. കുട്ടികള്‍ ജീവനൊടുക്കുന്ന സ്ഥിതിയുണ്ടായി. എന്തുകൊണ്ട് ഉണ്ടായി എന്ന ചോദ്യങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ഒരു ഉത്തരം പോലും നല്‍കുന്നില്ല എന്നത് നിരാശപ്പെടുത്തുന്ന കാര്യമാണ് രഞ്ജിനി ഹരിദാസ് പറഞ്ഞു. ഭരിക്കുന്ന പാര്‍ട്ടിക്കെതിരെയല്ല നിലപാടിനെതിരെയാണ് താന്‍ സംസാരിക്കുന്നതെന്നും അതിനാല്‍ ഭയക്കുന്നില്ലെന്നും രഞ്ജിനി പറയുന്നു.
അതേസമയം ഇന്നലെ സമരത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 70 പേരെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തു. പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. രാത്രിയോടെ സമരവേദിയില്‍ തിരിച്ചെത്തിയ സിജെപി പ്രവര്‍ത്തകര്‍ സമരം തുടരുകയാണ്. പാര്‍ലമെന്റിലേക്ക് വീണ്ടും മാര്‍ച്ച് നടത്തുമെന്ന് സിജെപി അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച തീരുമാനം ഉടന്‍ പ്രഖ്യാപിക്കും.ALSO READ: ധര്‍മേന്ദ്രപ്രധാന്റെ രാജിയില്ലാതെ മടക്കമില്ലാതെ, ജന്തര്‍ മന്തറില്‍ അര്‍ദ്ധരാത്രിയിലും ഒത്തുകൂടി പ്രതിഷേധക്കാര്‍