1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Major earthquake in Afghanistan

അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം: നൂറിലേറെ പേര്‍ മരണപ്പെട്ടു, മരണസംഖ്യ ഇനിയും വര്‍ധിക്കും

സംഭവത്തില്‍ ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Major earthquake in Afghanistan
അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം. ഭൂകമ്പത്തില്‍ നൂറിലേറെ പേര്‍ മരണപ്പെട്ടിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. സംഭവത്തില്‍ ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ തെക്ക് കിഴക്കന്‍ മേഖലയിലാണ് ഭൂകമ്പം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് താലിബാന്‍ ഭരണകൂടം അറിയിച്ചിട്ടുള്ളത്.
 
നൂറുകണക്കിന് ആളുകള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു എന്നാണ് വിവരം. ഭൂകമ്പത്തെ നേരിടാന്‍ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് താലിബാന്‍ അഭ്യര്‍ത്ഥിച്ചു. 2022ലും 2023ലും അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂചലനത്തില്‍ രണ്ടായിരത്തോളം പേര്‍ മരണപ്പെട്ടിരുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
അമീബിക് മസ്തിഷ്‌കജ്വരം; സംസ്ഥാനത്ത് മൂന്നുമാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ രണ്ട് മരണം കൂടി