1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Israel Gaza military control netanyahu update

ഗാസയുടെ 70 ശതമാനവും പിടിച്ചെടുക്കും, സൈന്യത്തിന് ഉത്തരവ് നൽകി നെതന്യാഹു

ഗാസ മുനമ്പിന്റെ 70 ശതമാനം പ്രദേശവും നിയന്ത്രണത്തിലാക്കാന്‍ സൈന്യത്തിന് ഉത്തരവ് നല്‍കി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

netanyahu
ഗാസ മുനമ്പിന്റെ 70 ശതമാനം പ്രദേശവും നിയന്ത്രണത്തിലാക്കാന്‍ സൈന്യത്തിന് ഉത്തരവ് നല്‍കി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസ മുനമ്പിലെ ഇസ്രായേല്‍ സൈന്യത്തിന്റെ അധികാരം ഘട്ടം ഘട്ടമായി വര്‍ദ്ധിപ്പിക്കാനാണ് പദ്ധതി. നിലവില്‍ ഗാസയുടെ 60 ശതമാനം പ്രദേശം ഇസ്രായേലിന്റെ നിയന്ത്രണത്തിലാണ്. നേരത്തെ ഇത് 50 ശതമാനമായിരുന്നു. ഹമാസുമായുള്ള പരോക്ഷമായ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇസ്രായേലിന്റെ പുതിയ നീക്കം.
 
വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷവും പ്രദേശത്ത് ഇസ്രായേല്‍ ആക്രമണങ്ങള്‍ തുടര്‍ന്നിരുന്നു. ഇതില്‍ ഏകദേശം 900 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. വെടിനിര്‍ത്തല്‍ കരാറുണ്ടെങ്കിലും നേരത്തെ നിശ്ചയിച്ച അതിര്‍ത്തിരേഖകള്‍ കടന്ന് ഇസ്രായേല്‍ പ്രദേശങ്ങള്‍ കയ്യടക്കിയിരുന്നു. ഇസ്രായേല്‍ 70 ശതമാനം നിയന്ത്രണം ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയതോടെ ഗാസയിലെ ലക്ഷകണക്കിന് പലസ്തീനികള്‍ ഇടുങ്ങിയ പ്രദേശങ്ങളിലേക്ക് മാറാന്‍ നിര്‍ബന്ധിതമാകും.
 
 ഗാസയ്ക്ക് പുറമെ തെക്കന്‍ ലെബനനില്‍ ഹിസ്ബുള്ളക്കെതിരായ സൈനിക നടപടികളും ഇസ്രായേല്‍ കടുപ്പിച്ചിട്ടുണ്ട്. തെക്കന്‍ ലെബനനിലെ വലിയൊരു വിഭാഗം യുദ്ധമേഖലായി പ്രഖ്യാപിച്ച ഇസ്രായേല്‍ സൈന്യം അവിടത്തെ താമസക്കാരോട് വടക്കന്‍ ലെബനനിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ 120ലധികം വ്യോമാക്രമണങ്ങളാണ് ലെബനനില്‍ ഇസ്രായേല്‍ നടത്തിയത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക