ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുഎഇയില്‍ രഹസ്യ സന്ദര്‍ശനം നടത്തി
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുഎഇയില്‍ രഹസ്യ സന്ദര്‍ശനം നടത്തി. യുഎഇ പ്രസിഡന്റുമായി രഹസ്യ കൂടിയ കൂടിക്കാഴ്ച നടത്തിയതായി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനുമായുള്ള യുദ്ധത്തിനിടയിലാണ് രഹസ്യമായി യുഎഇ സന്ദര്‍ശിച്ചതായി വെളിപ്പെടുത്തിയിട്ടുള്ളത്.
ഇറാനിയന്‍ സുരക്ഷ വിഭാഗങ്ങള്‍ നേരത്തെ കൈമാറിയ കാര്യങ്ങളാണ് ഇപ്പോള്‍ പരസ്യമായി നെതന്യാഹു വെളിപ്പെടുത്തിയിരിക്കുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. അതേസമയം ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇറാനിയന്‍ തുറമുഖങ്ങളുടെ നാവിക ഉപരോധം അമേരിക്ക പിന്‍വലിക്കണം, പാശ്ചാത്യലോകം മരവിപ്പിച്ച 15 ബില്യണ്‍ ഡോളര്‍ ഫണ്ടുകള്‍ തിരികെ നല്‍കണം, വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഉപരോധങ്ങള്‍ പിന്‍വലിക്കണം എന്നീ നിബന്ധനകള്‍ ഇറാന്‍ മുന്നോട്ടുവച്ചു. വിദേശകാര്യ ഉപമന്ത്രി കാസിം ഗാരിബാബാദി ആണ് ഇക്കാര്യം പറഞ്ഞത്.