1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Iran says no to talks with US

അമേരിക്കയുമായി ഒരു ചര്‍ച്ചയ്ക്കും ഇല്ല; അഞ്ചുവര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന യുദ്ധത്തിനും തയ്യാറെന്ന് ഇറാന്‍

US Torpido attack, Srilankan coast, Iranian ship attacked, Iran- USA war
അഞ്ചുവര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന യുദ്ധത്തിനും തയ്യാറെന്ന് ഇറാന്‍. ഇറാന്‍ തങ്ങളെ ചര്‍ച്ചയ്ക്ക് സമീപിച്ചു എന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളിയാണ് ഇറാന്റെ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അബ്ദുല്‍ മജീദ് ഹക്കീം ഇലാഹി പറഞ്ഞത്. അമേരിക്ക തന്നെ ആക്രമണങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ ഇനിയൊരു ഒത്തുതീര്‍പ്പിന് താല്പര്യമില്ലെന്നാണ് ഇറാന്റെ നിലപാട് അദ്ദേഹം എന്‍ ഐ എയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 
 
ശത്രുക്കള്‍ക്ക് മുന്നില്‍ ഇറാന്‍ കീഴടങ്ങില്ല. ആവശ്യമെങ്കില്‍ ദീര്‍ഘകാലം യുദ്ധം ചെയ്യാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത്യയുടെ രണ്ടാമത്തെ എല്‍പിജി ടാങ്കര്‍ കപ്പലായ നന്ദാദേവി ഹോര്‍മുസ് കടലിടുക്ക് വിജയകരമായി പിന്നിട്ടു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ കപ്പല്‍ ഇന്ത്യന്‍ തീരത്ത് എത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 46000 മെട്രിക് ടണ്ണില്‍ അധികം ദ്രവീകൃത പെട്രോളിയം ഗ്യാസ് ആണ് നന്ദാദേവി വഹിക്കുന്നത്. 
 
ഇന്ത്യന്‍ നാവികസേനയുടെ അകമ്പടിയോടെയാണ് കപ്പല്‍ ഇന്ത്യയിലേക്കുള്ള യാത്ര ആരംഭിച്ചത്. മുംബെ തുറമുഖങ്ങളില്‍ ആയിരിക്കും കപ്പലടുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം റഷ്യന്‍ എണ്ണയോടുള്ള അമേരിക്കയുടെ നിലപാടിനെതിരെ ഇറാനിയന്‍ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചി. ഇത്തരം ഇറക്കുമതികള്‍ നിര്‍ത്താന്‍ നേരത്തെ സമ്മര്‍ദ്ദം ചെലുത്തിയിട്ടും ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളോട് റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ വാഷിംഗ്ടണ്‍ ഇപ്പോള്‍ യാചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത ലേഖനം
മദ്യം വാങ്ങാന്‍ പുതിയ നിയമങ്ങള്‍ പാലിക്കണം; ബെവ്‌കോയില്‍ നാളെ പുതിയ പരിഷ്‌കാരങ്ങള്‍