1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. US says war against Iran is almost over

ഇറാനെതിരെയുള്ള യുദ്ധം ഏറെക്കുറെ പൂര്‍ത്തിയായെന്ന് അമേരിക്ക; അവസാനം ഞങ്ങള്‍ നിര്‍ണയിക്കുമെന്ന് ഇറാന്‍

Donald Trump, Mexico, Cuba, Columbia, USA- Venezuela,ഡൊണാൾഡ് ട്രംപ്,മെക്സിക്കോ, ക്യൂബ, അമേരിക്ക- വെനസ്വേല, കൊളംബിയ
ഇറാനെതിരെയുള്ള യുദ്ധം ഏറെക്കുറെ പൂര്‍ത്തിയായെന്ന് അമേരിക്ക.  സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ടെഹ്‌റാനില്‍ ഒന്നും അവശേഷിക്കുന്നില്ല. അവരുടെ ഡ്രോണുകളും മിസൈലുകളും നശിപ്പിക്കപ്പെട്ടു എന്ന് ട്രംപ് പറഞ്ഞു. കൂടാതെ ഹോര്‍മോസ് കടലിടുക്ക് തുറന്നു കിടക്കുകയാണെന്നും ട്രംപ് പറഞ്ഞു.
 
എന്നാല്‍ യുദ്ധത്തിന്റെ അവസാനം ഞങ്ങള്‍ ആയിരിക്കും തീരുമാനിക്കുന്നതെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കി. അതേസമയം പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇറാനിലെ സര്‍ക്കാരിനെ മാറ്റാനുള്ള ഏതൊരു ശ്രമത്തിനെതിരെയും ചൈന ശക്തമായി എതിര്‍ക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. അമേരിക്കയും ഇസ്രായേലും ഇറാനില്‍ വലിയ സൈനിക ആക്രമണങ്ങള്‍ നടത്തുന്ന സമയത്താണ് ചൈനയുടെ പ്രസ്താവന.
 
ഇറാന്റെ ആഭ്യന്തര രാഷ്ട്രീയ വ്യവസ്ഥയില്‍ പുറത്തുനിന്നുള്ള ഇടപെടലുകളെ പിന്തുണയ്ക്കുന്നില്ലെന്ന് ബീജിംഗ് വ്യക്തമാക്കി. ഇറാന്റെ ഭാവി സ്വന്തം ജനങ്ങള്‍ മാത്രമേ തീരുമാനിക്കാവൂ എന്ന് ചൈന പറഞ്ഞു. ഭരണമാറ്റത്തിന് പൊതുജന പിന്തുണയില്ലെന്ന് ചൈന പറയുന്നു. ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി ഞായറാഴ്ച ബീജിംഗില്‍ നടത്തിയ പ്രസ്താവനയിലാണ് ഈ വിഷയം പറഞ്ഞത്. 
അടുത്ത ലേഖനം
മുതിർന്ന നേതാക്കൾ തയ്യാറല്ല, നേമത്ത് വൈഷ്ണ സുരേഷ് കോൺഗ്രസ് സ്ഥാനാർഥി?, ചർച്ചകൾ സജീവം