1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Iran Bushehr Nuclear plant attacks 2026

ബുഷഹർ ആണവ നിലയത്തിന് നേരെ നാലാം തവണയും ആക്രമണം, വികിരണം പുറത്തുവരാൻ സാധ്യത, യുഎന്നിന് കത്തെഴുതി ഇറാൻ

ആണവനിലയത്തിന് സമീപം നടക്കുന്ന ആക്രമണങ്ങള്‍ മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്.

Iran Bushehr, Nuclear Plant, Iran- USA war
ഇറാനിലെ ബുഷെഹര്‍ ആണവനിലയത്തിന് സമീപം തുടര്‍ച്ചയായി ആക്രമണങ്ങളുണ്ടായ സാഹചര്യത്തില്‍ ആണവവികിരണം ഉണ്ടാകാന്‍ കാരണമായേക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. മേഖലയിലെ അപകടം ചൂണ്ടിക്കാട്ടി ഇറാന്‍ ഐക്യരാഷ്ട്ര സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറെസിന് കത്തയച്ചു.
 
ശനിയാഴ്ച രാവിലെ ബുഷഹറിന് നേരെ നടത്തിയ ആക്രമണത്തില്‍ നിലയത്തിലെ സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. ആണവനിലയത്തിന് സമീപം നടക്കുന്ന ആക്രമണങ്ങള്‍ മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്. ഇസ്രായേലും അമേരിക്കയും ആണവനിലയങ്ങളെ ലക്ഷ്യം വെയ്ക്കുന്നത് അപലപനീയമാണെന്നും ഇറാന്‍ അറിയിച്ചു. ആണവ വികിരണമുണ്ടായാല്‍ അത് ഇറാനെ മാത്രമല്ല ജിസിസി രാജ്യങ്ങളെയും ബാധിക്കുമെന്ന് അബ്ബാസ് അരാഘ്ചി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
 
ബുഷെഹറിന് നേരെയുണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് റഷ്യ തങ്ങളുടെ 198 ജീവനക്കാരെ ആണവനിലയത്തില്‍ നിന്നും ഒഴിപ്പിച്ചിരുന്നു.  ഉക്രെയ്‌നിലെ സപൊറിഷ്യ ആണവ നിലയത്തിനടുത്ത് ആക്രമണം ഉണ്ടായപ്പോള്‍ ഉയര്‍ന്ന പാശ്ചാത്യസമൂഹം രോഷം കൊണ്ടെന്നും എന്നാല്‍ ഇന്ന് ബുഷഹര്‍ നാലു തവണ ബോംബ് ചെയ്തിട്ടും മൗനം പാലിക്കുകയാണെന്നും അബ്ബാസ് അരാഘ്ചി പറഞ്ഞു.
 
അതേസമയം ആക്രമണത്തില്‍ നിലയത്തിന്റെ പ്രധാന ഭാഗങ്ങള്‍ സുരക്ഷിതമാണെന്നാണ് ഇറാനിലെ തസ്‌നിം വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ റേഡിയേഷന്‍ അളവില്‍ വര്‍ധനവ് വന്നിട്ടില്ലെന്നാണ് ഐഎഇഎ അറിയിച്ചിട്ടുള്ളത്. 
 
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഇന്ത്യ പാകിസ്ഥാനിൽ വ്യാജ ഓപ്പറേഷൻ നടത്താൻ പദ്ധതിയിടുന്നു, കൊൽക്കത്ത ആക്രമിച്ച് തിരിച്ചടിക്കും : ഖ്വാജ ആസിഫ്