1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. US military strikes cargo ship in gulf of oman

ഉപരോധം ലംഘിച്ചു, ഇറാനിലേക്ക് നീങ്ങിയ ചരക്ക് കപ്പലിന് നേരെ യുഎസ് വ്യോമാക്രമണം

US Airstrike, Iran- USA, Iran, Strait Of Hormuz
യുഎസ് നാവികസേന ഉപരോധം ലംഘിച്ച് ഇറാനിലെ തുറമുഖത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ചരക്ക് കപ്പലിന് നേരെ അമേരിക്കന്‍ മിസൈല്‍ ആക്രമണം. ഗാംബിയന്‍ പതാക വഹിച്ച ലിയാന്‍ സ്റ്റാര്‍ എന്ന ചരക്കുകപ്പലിന് നേരെയാണ് ഗള്‍ഫ് ഓഫ് ഒമാനില്‍ വെച്ച് ആക്രമണമുണ്ടായതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിലൂടെ ഇറാനിയന്‍ തുറമുഖത്തിലേക്ക് നീങ്ങുകയായിരുന്ന കപ്പലിന്റെ എഞ്ചിന്‍ റൂമിലാണ് മിസൈല്‍ പതിച്ചത്.
 
സൈനിക നടപടി സ്വീകരിക്കുന്നതിന് മുന്‍പ് കപ്പലിന് ഇരുപതിലധികം തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം ലംഘിക്കരുത് എന്ന നിര്‍ദേശങ്ങള്‍ കപ്പല്‍ അധികൃതര്‍ ആവര്‍ത്തിച്ച് അവഗണിക്കുകയായിരുന്നു. ഉപരോധം ആരംഭിച്ചതിന് ശേഷം ഇതുവരെ ഇറാനിലേക്ക് നീങ്ങിയ 6 കപ്പലുകളാണ് യുഎസ് സൈന്യം തടഞ്ഞത്. ഇതിനോടകം ഏകദേശം 116 ലധികം കപ്പലുകളാണ് യുഎസ് സൈന്യം വഴിമാറ്റിവിട്ടത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക