ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം, നാവികൻ കൊല്ലപ്പെട്ടു: പ്രതിഷേധമറിയിച്ച് ഇന്ത്യ
ഒമാന്‍ തീരത്ത് ഇന്ത്യന്‍ ചരക്ക് കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു. കപ്പലിലുണ്ടായിരുന്ന മറ്റ് 13 ഇന്ത്യന്‍ ജീവനക്കാരെ ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി. സംഭവത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മേഖലയിലെ സംഘര്‍ഷങ്ങള്‍ക്ക് ഉടനടി അയവ് വരുത്തണമെന്നും പ്രശ്‌നങ്ങള്‍ നയതന്ത്ര മാര്‍ഗങ്ങളിലൂടെ പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച വൈകീട്ട് ഒമാനിലെ ലിമയ്ക്ക് സമീപം 14 ഇന്ത്യന്‍ ജീവനക്കാരുമായി സഞ്ചരിക്കുകയായിരുന്ന എം എസ് വി അല്‍ യൂസഫി എന്ന ചരക്ക് കപ്പലിന് നേരെയാണ് ഉറവിടം തിരിച്ചറിയാത്ത വ്യോമാക്രമണമുണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗുജറാത്ത് സ്വദേശിയായ ഗാന്ധാര്‍ നഹീം അസീസ് എന്ന നാവികനാണ് മരിച്ചത്.
IMPORTANT UPDATE On Nov 2, the Indian MSV AL JUSUFI, carrying 14 Indian seafarers, was struck by an unidentified aerial object while navigating near the coast of Oman. While 13 crew members safely evacuated and were rescued by the Omani Coast Guard, I am deeply saddened to report that one of our seafarers, Gandhar Nahim Ajij from Gujarat, tragically succumbed to his injuries. My heartfelt condolences go out to his family and loved ones during this hour of immense grief. The Ministry and Indian Embassy in Oman are in contact with local authorities to ensure immediate assistance for the 13 survivors and facilitate the swift repatriation of both the surviving crew and mortal remains of our deceased seafarer.
— Sarbananda Sonowal (@sarbanandsonwal) November 3, 2026
കേന്ദ്ര തുറമുഖ, കപ്പല്‍ ഗതാഗത മന്ത്രി സര്‍ബാനന്ദ സോണോവാള്‍ എക്‌സ് മാധ്യമത്തിലൂടെയാണ് ആക്രമണവിവരവും അനുശോചനവും അറിയിച്ചത്. രക്ഷപ്പെട്ട നാവികര്‍ക്ക് ആവശ്യമായ അടിയന്തിര സഹായങ്ങള്‍ ലഭ്യമാക്കാനും കൊല്ലപ്പെട്ട നാവികന്റെ മൃതദേഹവും മറ്റ് ജീവനക്കാരെയും ബേഗത്തില്‍ നാട്ടിലെത്തിക്കാന്‍ ഒമാനിലെ ഇന്ത്യന്‍ എംബസി പ്രാദേശിക അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തെ കേന്ദ്ര വിദേശകാര്യമന്ത്രാലയം ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ ശക്തമായി അപലപിച്ചു. മേഖലയില്‍ വാണിജ്യകപ്പലുകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ രാജ്യം ഉത്കണ്ഠയും രേഖപ്പെടുത്തി.
