അനുബന്ധ വാര്‍ത്തകള്‍
- ജോ ബൈഡന് ജയിച്ചാല്‍ രണ്ടുമാസത്തിനുള്ളില്‍ കമലയ്ക്ക് അമേരിക്കയുടെ പ്രസിഡന്റാകാമെന്ന് ട്രംപ്
- തനിക്ക് കൊവിഡ് ബാധയുണ്ടായത് ദൈവാനുഗ്രഹത്താല്‍: ട്രംപ്
- പ്രോട്ടോകോൾ ലംഘിച്ച് അണികളെ കൈവീശിക്കാണിച്ച് ട്രംപിന്റെ കാർ യാത്ര; വിവാദം
- കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ളവർക്ക് പൗരത്വം അനുവദിയ്ക്കാനാകില്ലെന്ന് അമേരിക്ക
- കൊവിഡ് പരിശോധന പാളി: സ്വാബിന് പകരം വന്നത് തലച്ചോറിലെ സ്രവം
അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ പ്രചരണവുമായി ഗ്രെറ്റ തുംബര്‍ഗ്
അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രചരണവുമായി സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബര്‍ഗ്. തെരെഞ്ഞടുപ്പില്‍ ട്രംപിന്റെ എതിര്‍സ്ഥാനാര്‍ത്ഥി ജോ ബൈഡന് വോട്ടുചെയ്യാനാണ് ഗ്രേറ്റ ആവശ്യപ്പെടുന്നത്. ഗ്രെറ്റ ട്വിറ്ററിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
തനിക്ക് രാഷ്ട്രിയത്തില്‍ താല്പര്യമില്ലെങ്കിലും വരുന്ന തെരെഞ്ഞെടുപ്പ് എല്ലാത്തിനും അപ്പുറമാണെന്ന് അവര്‍ പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തോട് പൊരുതുന്നതില്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പിന് നിര്‍ണായക പങ്കാണുള്ളതെന്നും ഗ്രെറ്റ പറഞ്ഞു. 16കാരിയായ ഗ്രെറ്റയെ നേരത്തേ ട്രംപ് വിമര്‍ശിച്ചിരുന്നു.