വ്യാജ ഹാള്‍മാര്‍ക്ക് ഉപയോഗിച്ച് വ്യാജ സ്വര്‍ണ്ണ വില്‍പ്പന: 3 പേര്‍ പിടിയില്‍

എ കെ ജെ അയ്യര്‍| Last Updated: ഞായര്‍, 11 ഒക്‌ടോബര്‍ 2020 (13:33 IST)
പാലോട്: വ്യാജ ഹാള്‍മാര്‍ക്ക് ഉപയോഗിച്ച് വ്യാജ സ്വര്‍ണ്ണ വില്‍പ്പന നടത്തിയ കേസുമായി ബന്ധപ്പെട്ടു ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍
പിടിയില്‍. നെടുനങ്ങാട് അഴീക്കോട് പറങ്കിമാവുവിള സുബഹാന അന്‍സിലില്‍ സനൂപ് (25), പൂന്തുറ ഷാന്‍ അന്‍സിലില്‍ അഹാദ് ഷാന്‍ (24), ബിആപ്പള്ളി സ്വദേശിനി വാഹിദ (34) എന്നിവരാണ് പിടിയിലായത്.

പിടിയിലായ 3 പേര്‍ ചേര്‍ന്ന് പാലോട്ട് രണ്ട് ജൂവലറികളില്‍ രണ്ട് വളകള്‍ വില്‍ക്കാന്‍ ചെന്നപ്പോഴാണ് ഇത് വ്യാജ സ്വര്‍ണ്ണആണെന്ന് കണ്ടെത്തിയത്. നെടുങ്ങാട്ടെ ഒരാളാണ് ഇത്തരത്തില്‍ സ്വര്‍ണ്ണം നല്‍കിയതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇവര്‍ ആദ്യ സ്വര്‍ണ്ണ വില്‍പ്പന നടത്തിയത് കുളത്തൂപ്പുഴയില്‍ ഒരു ജൂവലറിയിലായിരുന്നു. ബി.ഐ.എസ് ഹാള്‍ മാര്‍ക്ക് മുദ്രയോട് കൂടിയാണ് വ്യാജ രീതിയില്‍ സ്വര്‍ണ്ണ ഉണ്ടാക്കിയിരിക്കുന്നത്. ശ്രീകാര്യ, പോത്തന്‍കോട്, ചിറയിന്‍കീഴ്, കാട്ടാക്കട, പേയാട്, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ വ്യാജ സ്വര്‍ണ്ണ വില്‍പ്പന നടത്തിയതായി ഇവര്‍ പറഞ്ഞു. പാലോട് പോലീസ് ഇന്‍സ്പെക്ടര്‍ സി.കെ.അനോജിന്റെ നേതൃത്വത്തിലുള്ള പോലീസാണ് പ്രതികളെ പിടിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :