അനുബന്ധ വാര്‍ത്തകള്‍
- മ്യൂസിയം പോലീസ് സ്റ്റേഷനിലെ 19 പോലീസുകാര്‍ക്ക് കോവിഡ്
- തിരുവനന്തപുരത്ത് പുതിയ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
- സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 98 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- മന്ത്രി കെടി ജലീലിന് കൊവിഡ് സ്ഥിരീകരിച്ചു, കേരളത്തിൽ രോഗം സ്ഥിരീകരിക്കുന്ന അഞ്ചാമത് മന്ത്രി
- ആരാധനാലയങ്ങളിൽ ഒരേ സമയം പരമാവധി 20 പേർ,ക്ഷേത്രങ്ങളിൽ വിശേഷാൽ ചടങ്ങുകൾക്ക് 40 പേർ
തനിക്ക് കൊവിഡ് ബാധയുണ്ടായത് ദൈവാനുഗ്രഹത്താല്‍: ട്രംപ്
തനിക്ക് കൊവിഡ് ബാധയുണ്ടായത് ദൈവാനുഗ്രഹത്താലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. തന്റെ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടാതെ കൊറോണയുടെ പേരില്‍ ചൈനയെ കുത്താനും പ്രസിഡന്റ് മറന്നില്ല.
കൊവിഡ് പടര്‍ത്തിയതില്‍ ചൈന വലിയ വിലകൊടുക്കേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു. വൈറസ് ബാധയുണ്ടായതു കൊണ്ടാണ് തനിക്ക് റീജെനറോണ് എന്ന മരുന്നിനെ കുറിച്ച് അറിയാന്‍ സാധിച്ചതെന്നും അതിനാല്‍ ദൈവാനുഗ്രഹത്താലാണ് തനിക്ക് കൊവിഡ് വന്നതെന്നാണ് ട്രംപ് പറയുന്നത്. താനിപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്. കൊവിഡ് ചികിത്സയ്ക്ക് വളരെ പ്രയോജനമുള്ള മരുന്നാണ് റീജെനറോണ് എന്നും അദ്ദേഹം പറഞ്ഞു.