വനിതാ മേധാവിയുടെ ലൈംഗിക താല്‍പര്യത്തിന് വഴങ്ങാത്തതിനാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്ന് ഗൂഗിളിലെ മുന്‍ജീവനക്കാരന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 31 ജനുവരി 2023 (12:42 IST)
വനിതാ മേധാവിയുടെ ലൈംഗിക താല്‍പര്യത്തിന് വഴങ്ങാത്തതിനാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്ന് ഗൂഗിളിലെ മുന്‍ജീവനക്കാരന്‍. വനിതാ മേധാവിയായിരുന്ന ടിഫിനി മില്ലര്‍ക്കെതിരെയാണ് മുന്‍ ജീവനക്കാരനായ റയാന്‍ ഓളോഹന്‍ പരാതിയുമായി കോടതിയില്‍ എത്തിയിരിക്കുന്നത്. തന്റെ ശരീര സൗന്ദര്യം പുകഴ്ത്തിയ അവര്‍ അവരുടെ വിവാഹ ജീവിതം അത്ര രസകരമല്ലെന്നും പറഞ്ഞു. പിന്നാലെ സംഭവം ഗൂഗിളിന്റെ എച്ച്ആര്‍ വിഭാഗത്തെ റയാന്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ പരാതിയില്‍ നടപടി ഉണ്ടായില്ല. ജോലി സ്ഥലത്തെ സ്വഭാവ ദൂഷ്യം ആരോപിച്ച് ടിഫിനിയും റയാനെതിരെ പരാതി നല്‍കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :