സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 30 ജനുവരി 2023 (18:33 IST)
പാക്കിസ്ഥാനില്‍ ഇന്ധനവില 35 രൂപ കൂട്ടി. പെട്രോളിനും ഡീസലിനുമാണ് 35 രൂപവീതം കൂട്ടിയത്. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന് 249.80 രൂപയായി. ടെലിവിഷനിലൂടെയാണ് ധനമന്ത്രി ഇഷാഖ് ധര്‍ ഇന്ധനവില വര്‍ധിപ്പിച്ച കാര്യം ജനങ്ങളെ അറിയിച്ചത്. മണ്ണെണ്ണയ്ക്ക് 18 രൂപ കൂട്ടി.
വിലവര്‍ധനയ്ക്ക് മുന്നോടിയായി ഞായറാഴ്ച പാകിസ്താനിലെ പെട്രോള്‍പമ്പുകളില്‍ കനത്തതിരക്കായിരുന്നു. പാകിസ്താന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഒരു ഇന്ത്യന്‍ രൂപയ്ക്ക് 3.25 പാകിസ്ഥാന്‍ രൂപ എന്ന നിലയിലേക്ക് പാകിസ്ഥാന്‍ രൂപ തകര്‍ന്നു.