പോളണ്ടില്‍ മലയാളിയെ കുത്തിക്കൊന്ന കേസില്‍ നാല് ജോര്‍ജിയന്‍ പൗരന്മാര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 30 ജനുവരി 2023 (16:26 IST)
പോളണ്ടില്‍ മലയാളിയെ കുത്തിക്കൊന്ന കേസില്‍ നാല് ജോര്‍ജിയന്‍ പൗരന്മാര്‍ അറസ്റ്റില്‍. അറസ്റ്റിന്റെ വിവരം പോളണ്ട് പോലീസ് ഇന്ത്യന്‍ എംബസിയെ അറിയിക്കുകയായിരുന്നു. ജോര്‍ജിയന്‍ പൗരന്മാരുമായുള്ള വാക്കു തര്‍ക്കത്തിനിടെയാണ് കുത്തേറ്റത്. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി സൂരജ് ആണ് കൊല്ലപ്പെട്ടത്.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അഞ്ചുമാസം മുമ്പാണ് ഐടിഐ ബിരുദധാരിയായ സൂരജ് പോളണ്ടിലേക്ക് പോയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :