പാക്കിസ്ഥാനിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു; 90ലേറെ പേര്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 30 ജനുവരി 2023 (16:22 IST)
പാക്കിസ്ഥാനിലെ പള്ളിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. 90ലേറെ പേര്‍ക്ക് പരിക്കേറ്റു. പാകിസ്ഥാനിലെ പെഷവറിലെ പള്ളിയിലാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണ്. പള്ളിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് പെഷാവര്‍ കമ്മീഷണര്‍ റിയാസ് അറിയിച്ചു. പള്ളിയില്‍ ബോംബ് വച്ചതാണോ ചാവേര്‍ ആക്രമണം ആണോ എന്ന് വ്യക്തമായിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :