അനുബന്ധ വാര്‍ത്തകള്‍
- അന്നത്തെ പരിക്കിൽ കരിയർ അവസാനിച്ചെന്ന് കരുതി- ഹാർദ്ദിക് പാണ്ഡ്യ
- അതിർത്തിയിൽ നിന്നും ചൈനീസ് സേന പിൻമാറണം: പ്രശ്നപരിഹാരത്തിന് ഉപാധികളുമായി ഇന്ത്യ
- കൃഷിസ്ഥലത്തുനിന്ന് കര്ഷകന് കിട്ടിയത് രണ്ടുകുടം നിധി!
- ഗുജറാത്തിലെ രാസനിര്മാണശാലയിലെ പൊട്ടിത്തെറിയില്‍ അഞ്ച് മരണം; 60തോളം പേര്‍ക്ക് പരിക്ക്
- ഇന്ത്യയെ മാറ്റി ഭാരതമാക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി; കേന്ദ്ര സര്‍ക്കാരിന് നിവേദനമായി സമര്‍പ്പിക്കാന്‍ കോടതി
ജി-7നു പകരം ലോകശക്തികളുടെ മറ്റൊരു കൂട്ടായ്മ വരുന്നു; ചൈനയെ ഉള്‍പ്പെടുത്താത്ത ജി-11ല്‍ ഇന്ത്യ
ലോകത്തിലെ ശക്തരായ രാഷ്ടങ്ങളുടെ സംഘടനയായ ജി-7 പകരം ഇന്ത്യ ഉള്‍പ്പെടെയുള്ള മൂന്ന് രാഷ്ട്രങ്ങളെ കൂടി ഉള്‍ക്കൊള്ളിച്ച് ജി-11 രൂപം നല്‍കാനൊരുങ്ങി അമേരിക്ക. നിലവില്‍ അമേരിക്കയ്ക്കു പുറമേ ബ്രിട്ടന് കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന് എന്നീ രാജ്യങ്ങളാണ് ജി-7നില് ഉള്ളത്. നേരത്തേ ജി-8 ആയിരുന്ന സംഘടന, റഷ്യയുടെ പിന്മാറ്റത്തോടെയാണ് ജി-7 ആയത്.
ഇന്ത്യക്കുപുറമേ റഷ്യ, ആസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് ജി-11 രൂപീകരിക്കുന്നത്. അടുത്ത ജി-7ഉച്ചകോടി അമേരിക്കയില്‍ വച്ചാണ് നടക്കുന്നത്. ഇതിലേക്കായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ക്ഷണിക്കുകയും പ്രധാനമന്ത്രി ക്ഷണം സ്വീകരിക്കുകയും ചെയ്തിരുന്നു.