1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India suggests solution for china border dispute

അതിർത്തിയിൽ നിന്നും ചൈനീസ് സേന പിൻമാറണം: പ്രശ്‌നപരിഹാരത്തിന് ഉപാധികളുമായി ഇന്ത്യ

ഇന്ത്യ
ചൈനയുമായുള്ള അതിർത്തിപ്ര‌ശ്‌നം പരിഹരിക്കുന്നതിനായി ഉപാധി മുന്നോട്ട് വെച്ച് ഇന്ത്യ.ചൈനീസ് സേന നിലവിലുള്ള പ്രദേശത്ത് നിന്ന് പിന്മാറണമെന്നും അതിർത്തിയിൽ നിന്നും ടാങ്കുകളും തോക്കുകളും പിൻവലിക്കണമെന്നുമാണ് ഇന്ത്യയുടെ ആവശ്യം.ശനിയാഴ്ചത്തെ ഉഭയകക്ഷി ചർച്ചയിൽ ഇന്ത്യ ഈ നിർദ്ദേശങ്ങൾ മുമ്പോട്ട് വെക്കുമെന്നാണ് ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
 
ചൈനീസ് സേന മെയ് ആദ്യവാരത്തിന് മുമ്പുള്ള സ്ഥാനത്തേക്ക് മാറണമെന്നാണ് ഇന്ത്യയുടെ നിർദേശം.ശനിയാഴ്ച്ച ഇന്ത്യയും ചൈനയും തമ്മിൽ ഉന്നത സൈനിക തലത്തിലായിരിക്കും കൂടിക്കാഴ്‌ച.ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണെന്നും പ്രശ്നം രമ്യമായി പരിഹരിക്കാൻ ആകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അടുത്ത ലേഖനം
ടിവിയോ മൊബൈല്‍ ഫോണോ ഇന്റര്‍നെറ്റോ ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും ഒരു ക്ലാസും നഷ്ടപ്പെടില്ല; മുഴുവന്‍ കുട്ടികള്‍ക്കും പഠന സൗകര്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി