1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Egg Thrown to Prime Minister

പ്രധാനമന്ത്രിക്ക് നേരെ മുട്ടയേറ് (വീഡിയോ)

പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉടൻ വേണമെന്നായിരുന്നു പ്രതിപക്ഷ പാർട്ടിയായ ഫ്യൂച്ചർ ഓഫ് കൊസോവയുടെ ആവശ്യം

Egg, Egg Thrown to Prime Minister, Egg Thrown Video, Kosovo MP Egg Thrown
Egg - Representative Image

കൊസോവ പ്രധാനമന്ത്രി ആൽബിൻ കൂർട്ടിയ്ക്ക് നേരെയുണ്ടായ മുട്ടയേറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. ഒരു പ്രധാനമന്ത്രിക്കെതിരെ പാർലമെന്റിൽ വെച്ച് മുട്ടയെറിയാനുള്ള ധൈര്യം കാണിച്ചത് വനിതാ എംപിയാണ്. 
 
മുട്ടയേറ് 
 
കഴിഞ്ഞ രണ്ട് വർഷത്തിനിടെ മൂന്ന് തവണയാണ് കൊസോവയിൽ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ തിരഞ്ഞെടുപ്പ് നടന്നത്. എന്നാൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം നേടാൻ കഴിയാത്തതോടെ പ്രതിസന്ധിയായി. ഇപ്പോൾ ആക്ടിങ് പ്രധാനമന്ത്രിയായി ഭരണം നടത്തുന്നത് വെറ്റവെണ്ടോസ്യേ എന്ന പാർട്ടിയുടെ ആൽബിൻ കൂർട്ടീയുവാണ്. തിരഞ്ഞെടുപ്പിൽ ഇവർക്ക് 120 ൽ 53 സീറ്റുകളാണ് ലഭിച്ചത്. കേവല ഭൂരിപക്ഷമില്ലാത്തതിനാൽ ആണ് കാവൽ പ്രധാനമന്ത്രിയായി തുടരേണ്ടി വരുന്നത്. പാർലമെന്റ് സമ്മേളനത്തിൽ പുതിയ പ്രസിഡന്റിനെയും പാർലമെന്റ് സ്പീക്കറെയും തിരഞ്ഞെടുക്കാൻ പുതിയ സ്ഥാനാർഥികളെ ആൽബിൻ ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതിപക്ഷമടക്കം കരുതിയത്. എന്നാൽ അൽപ്പം കൂടി കാത്തിരിക്കൂ എന്നായിരുന്നു പാർലമെന്റിൽ ആൽബിന്റെ മറുപടി. ഇതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. 


പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉടൻ വേണമെന്നായിരുന്നു പ്രതിപക്ഷ പാർട്ടിയായ ഫ്യൂച്ചർ ഓഫ് കൊസോവയുടെ ആവശ്യം. പാർലമെന്റിൽ പ്രതിപക്ഷം പ്രധാനമന്ത്രിക്കെതിരെ വൻ പ്രതിഷേധം നടത്തി. എംപിമാർ തമ്മിലുള്ള കൈയാങ്കളിയിലേക്ക് വരെ കാര്യങ്ങൾ എത്തി. ഇതിനിടെയാണ് പ്രതിപക്ഷ എംപി ടീമെ കാദ്രിയായി ബാഗിൽ നിന്ന് മുട്ടകളെടുത്ത് പ്രധാനമന്ത്രിക്ക് നേരെ വലിച്ചെറിഞ്ഞത്. 'തനിക്ക് നാണമില്ലേ' എന്ന് ചോദിച്ചാണ് പ്രധാനമന്ത്രിക്ക് നേരെ പ്രതിപക്ഷ എംപി മുട്ടയെറിഞ്ഞത്. Read Here: അഫ്ഗാനിസ്ഥാന് ലോകകപ്പ് യോഗ്യത; മുൻ ചാംപ്യൻമാരായ വെസ്റ്റ് ഇൻഡീസിന് എട്ടിന്റെ പണി !
 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
നഷ്ടപരിഹാരം ഇങ്ങോട്ടാണ് തരേണ്ടത്; ഇറാന്റെ നഷ്ടപരിഹാര ആവശ്യം ട്രംപ് നിരസിച്ചു