അനുബന്ധ വാര്‍ത്തകള്‍
- ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തും; എന്ത് സംഭവിക്കുമെന്ന് കാണട്ടെയെന്ന് വെല്ലുവിളിച്ച് ട്രംപ്
- അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് 25ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്; വെട്ടിലായത് ഈ രാജ്യങ്ങള്‍
- ചെലവ് ചുരുക്കല്‍ നടപടി: അമേരിക്കയില്‍ ട്രംപ് ഭരണകൂടം നൂറുകണക്കിന് ശാസ്ത്രജ്ഞരെയും ഗവേഷകരെയും പിരിച്ചുവിടുന്നു
- USA attacks Houthi: ഹൂതികളെ തുടച്ചുനീക്കും, അപ്രതീക്ഷിത വ്യോമാക്രമണവുമായി യു എസ്, 15 പേർ കൊല്ലപ്പെട്ടു
- കാനഡ അമേരിക്കയുടെ ഭാഗമാകണമെന്ന ട്രംപിന്റെ നിര്‍ദ്ദേശം അസംബന്ധം; ആദ്യ പ്രസംഗത്തില്‍ ട്രംപിന്റെ നയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കനേഡിയന്‍ പ്രധാനമന്ത്രി
ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്; ആഗോളവിപണിയെ പിടിച്ചുകുലുക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍
ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്. ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ ഭൂരിഭാഗത്തിനും 20% തീരുവ ചുമത്തുമെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം 100% അധികം തീരുവയുള്ള ഉല്‍പ്പന്നങ്ങള്‍ക്കും 20% തന്നെയാണോ പകര ചുങ്കം എന്ന കാര്യം വ്യക്തമല്ല. അമേരിക്കയെ എല്ലാ രാജ്യങ്ങളും കാലാകാലങ്ങളായി ചതിക്കുകയായിരുന്നുവെന്നാണ് ട്രംപ് വാദിച്ചത്.
അധികാരത്തില്‍ വീണ്ടും എത്തിയതിനു പിന്നാലെ കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് തീരുവ ചുമത്തിയിരുന്നു. അമേരിക്കയ്ക്കുമേല്‍ വര്‍ഷങ്ങളായി അന്യായമായി തീരുവ ചുമത്തുന്ന പല രാജ്യങ്ങളും അത് കുറയ്ക്കാന്‍ തയ്യാറാകുമെന്ന് ട്രംപ് പറഞ്ഞു.
കൂടാതെ ഇന്ത്യ ഗണ്യമായി ഇറക്കുമതി തീരുവ കുറയ്ക്കാന്‍ പോകുന്നതായാണ് താന്‍ അറിഞ്ഞതെന്നും അവര്‍ എന്തുകൊണ്ട് നേരത്തെ ഇത് ചെയ്തില്ലെന്നും ട്രംപ് ചോദിച്ചു. ഇതിനോടകം അമേരിക്കന്‍ നിര്‍മ്മിത കാറുകള്‍ക്ക് യൂറോപ്യന്‍ യൂണിയന് 2.5 ശതമാനത്തിന്റെ തീരുവ കുറച്ചിരുന്നു. ട്രംപിന്റെ പ്രഖ്യാപനം ആഗോളവിപണിയെ പിടിച്ചു കുലുക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.